marianvibes
marianvibes
Thursday, 28 Nov 2024 00:00 am
marianvibes

marianvibes

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ റബർ കർഷകരുടെ  അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ  പരാജയപ്പെട്ടുവെന്ന് തലശേരി അതിരൂപ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. 

റബർ കർഷകർക്കായി സംഘടിപ്പിച്ച സെമിനാർ കരുണാപുരം സെന്റ് ജ്യൂഡ് പാരിഷ് ഹാളിൽ ഉദ്ഘാടനം ചെയ്‌ത് പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ്. 

ടയർ ലോബികളുമായി ഒത്തു കളിച്ച് റബർ കർഷകരെ ഈ ഗതികേടിൽ എത്തിച്ചത് ഭരണകൂട ശക്തികളാണ്. സാധാരണ കർഷകരുടെ റബർ ഏറ്റെടുത്ത് ലഭ്യത വർധിപ്പിക്കുന്നതിന് പകരം നഷ്ടം സഹിച്ചും റബർ ഇറക്കുമതി ചെയ്‌ത് കർഷകരുടെ സ്വപ്നങ്ങൾ തകർക്കുന്നത് സർ ക്കാരിന്റെ ഉന്നത തലത്തിലുള്ള ഉദ്യോഗസ്ഥരാണെന്ന് ആർച്ച്ബിഷപ് പറഞ്ഞു. വൻകിട ലോബികളുടെ 14 ലക്ഷം കോടി എഴുതിത്തള്ളാൻ 
തയാറായ കേന്ദ്രസർക്കാർ റബർ കർഷകർക്ക് വേണ്ടി 2000 കോടി നീക്കിവച്ചാൽ തീരുന്നതേയുള്ളൂ. റബർ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെട്ട് സബ്‌സിഡി തുക 300 രൂപയായി വർധിപ്പിക്കുകയും ടാപ്പിംഗ് ഉൾപ്പെടെയുള്ള റബർ കൃഷിയുമായി ബന്ധപ്പെട്ട   ജോലികൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും റബർ കർഷകർക്ക് വേണ്ടി കേരളത്തിൽ തന്നെ കർഷകരെ ഉൾപ്പെടുത്തി ബോർഡുകൾ സ്ഥാപിക്കണമെന്നും ആർച്ച് ബിഷപ് ആവശ്യപ്പെട്ടു.

 

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m