തിരുവനന്തപുരം: പ്രായമായ മാതാപിതാക്കളെ, അവരുടെ സ്വത്തുക്കള്‍ എഴുതിയെടുത്ത ശേഷം ഉപേക്ഷിക്കുന്ന ക്രൂരകൃത്യത്തിന് തടയിടാൻ ശക്തമായ നടപടികളുമായി സർക്കാർ.
വയോജനങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനും അവരുടെ ക്ഷേമവും പുനരധിവാസവും ഉറപ്പാക്കാനും ലക്ഷ്യമിട്ട് അർദ്ധ ജുഡീഷ്യല്‍ അധികാരങ്ങളോടെ വയോജനകമ്മിഷൻ രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വൃദ്ധരെ സംരക്ഷിക്കാത്തവർക്കെതിരേ ശക്തമായ നടപടികളെടുക്കാൻ കമ്മീഷന് അധികാരമുണ്ടാവും. ഇതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് മന്ത്രിസഭായോഗം ശുപാർശ ചെയ്തു.
2030ഓടെ കേരളത്തിലെ ജനസംഖ്യയില്‍ 25 ശതമാനം വയോജനങ്ങളാവുമെന്നാണ് കണക്ക്. ഇതാണ് വയോജനങ്ങളുടെ രക്ഷയ്ക്കായി കമ്മീഷൻ കൊണ്ടുവരാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.
വയോജന പരിപാലനത്തില്‍ പരിചയമുള്ള അദ്ധ്യക്ഷനും മൂന്ന് അംഗങ്ങളും കമ്മിഷനിലുണ്ടാവും. ഒരംഗം പട്ടിക വിഭാഗത്തില്‍ നിന്നും ഒരംഗം വനിതയുമായിരിക്കണം. കമ്മിഷനിലെ എല്ലാവരും വയോജനങ്ങളായിരിക്കണം. മൂന്നു വർഷമാണ് കാലാവധി.
കമ്മിഷൻ അദ്ധ്യക്ഷന് ഗവ. സെക്രട്ടറിയുടെ പദവിയുണ്ട്. ശമ്ബളവും ബത്തകളും കിട്ടും. അഡി. സെക്രട്ടറി റാങ്കില്‍ കുറയാത്ത സെക്രട്ടറിയും ജോയിന്റ് സെക്രട്ടറി റാങ്കുള്ള രജിസ്ട്രാറും ധനവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയെ ഫിനാൻസ് ഓഫീസറായും നിയമിക്കും.
തിരുവനന്തപുരമാണ് ആസ്ഥാനം. പ്രത്യേക ആവശ്യങ്ങള്‍ക്കായി രണ്ടുപേരെ കമ്മിഷൻ യോഗങ്ങളില്‍ ക്ഷണിതാക്കളാക്കാം. അവർക്ക് വോട്ടവകാശമുണ്ടാവില്ല.
വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും സഹായവും മാർഗ്ഗനിർദ്ദേശവും നല്‍കുക, സർക്കാരുമായി ചേർന്ന് പുനരധിവാസം ഉറപ്പാക്കുക, നിയമസഹായം നല്‍കുക, അവരുടെ കഴിവുകള്‍ സമൂഹത്തിന് ഉപയുക്തമാക്കുക എന്നിവയാണ് കമ്മിഷന്റെ ചുമതലകള്‍.
വയോജനങ്ങളുടെ സംരക്ഷണമടക്കമുള്ള പ്രശ്നങ്ങളില്‍ നേരിട്ടിടപെടാനും കമ്മിഷന് കഴിയും. മാതാപിതാക്കളുടെയും മുതിർന്ന പൗരരുടെയും സംരക്ഷണത്തിനായുള്ള നിയമങ്ങളുടെ ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതിയും വരുത്താനും സർക്കാർ ആലോചിക്കുന്നുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/J0k00badfi0JK1dmjkDcGj
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0