marianvibes
marianvibes
Friday, 29 Nov 2024 00:00 am
marianvibes

marianvibes

ടൌലോസിലെ മെത്രാനായിരുന്ന വിശുദ്ധ സാറ്റര്‍ണിനൂസ്‌ A.D. 257 നവംബര്‍ 29-നാണ് രക്തസാക്ഷിത്വം വരിച്ചത്‌. 245-ല്‍ മാര്‍പാപ്പയായ ഫാബിയാന്റെ നിര്‍ദ്ദേശപ്രകാരം വിശുദ്ധ സാറ്റര്‍ണിനൂസ്‌ വിശ്വാസ പ്രഘോഷണത്തിനായി റോമില്‍ നിന്നും ഗൌളിലേക്ക് പുറപ്പെട്ടു. കുറേകാലം മുന്‍പ്‌ ഏതാണ്ട് 250-ല്‍ ടെസിയൂസും ഗ്രാറ്റുസും കോണ്‍സുലായിരിക്കെ ആള്‍സിലെ ആദ്യ മെത്രാനായിരുന്ന വിശുദ്ധ ട്രോഫിമസ് സുവിശേഷ പ്രഘോഷണം നടത്തി വിജയം വരിച്ച സ്ഥലമായിരുന്നു ഇത്.

വിശുദ്ധ സാറ്റര്‍ണിനൂസ്‌ ടൌലോസില്‍ തന്റെ വിശുദ്ധ സഭാഭരണം ആരംഭിച്ചു. ഫോര്‍റ്റുനാറ്റുസിന്റെ അഭിപ്രായത്തില്‍ വിശുദ്ധ സാറ്റര്‍ണിനൂസ്‌ തന്റെ പ്രഘോഷണവും അത്ഭുതപ്രവര്‍ത്തനങ്ങളും വഴി ധാരാളം വിഗ്രഹാരാധകരെ ക്രൈസ്തവ വിശ്വാസത്തിലേക്ക് കൂട്ടിക്കൊണ്ട് വന്നു. വിശുദ്ധന്റെ രക്തസാക്ഷിത്വം വരെയുള്ള ഇത്രയും വിവരങ്ങളാണ് നമുക്ക്‌ അറിവായിട്ടുള്ളത്. വിശുദ്ധന്റെ മരണത്തിന് ഏതാണ്ട് 50 വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി അതിന്റെ രചയിതാവ്‌ വിവരിച്ചിട്ടുള്ളത്.

ഈ വിവരണങ്ങളുടെ അടിസ്ഥാനത്തില്‍ വിശുദ്ധന്‍ തന്റെ ജനതയെ നഗരത്തിലുള്ള ഒരു ചെറിയ ദേവാലയത്തിലാണ് സംഘടിപ്പിച്ചിരുന്നത്. ഈ ദേവാലയത്തിനും വിശുദ്ധന്റെ താമസ സ്ഥലത്തിനും ഇടക്കായിരുന്നു നഗരം. ഈ ദേവാലയത്തില്‍ വെച്ചായിരുന്നു പ്രവചനങ്ങള്‍ നടത്തിയിരുന്നത്. ഒരിക്കല്‍ വിശുദ്ധന്‍ കടന്നു പോകുന്ന വഴിയില്‍ വച്ച് പിശാചുക്കള്‍ ഒരു ഊമയെ വിശുദ്ധന്റെ രൂപത്തില്‍ ആക്രമിച്ചു. വിഗ്രാഹാരധകരായ പുരോഹിതര്‍ ഇത് കാണുകയും ഇതേപ്പറ്റി അധികാരികള്‍ സമക്ഷം ഒറ്റികൊടുക്കുകയും ചെയ്തു.

പിന്നീട് മെത്രാനായിരുന്ന സില്‍വിയൂസ് നാലാം നൂറ്റാണ്ടിന്റെ അവസാനത്തോടെ രക്തസാക്ഷിയായ വിശുദ്ധ സാറ്റര്‍ണിനൂസിന്റെ ആദരണാര്‍ത്ഥം ഒരു മനോഹരമായ ദേവാലയത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായ എക്സുപെരിയൂസ് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും സമര്‍പ്പണം നടത്തുകയും ചെയ്തു. വളരെയേറെ ഭക്തിയോടും ആഘോഷത്തോടും കൂടി വിശുദ്ധന്റെ ഭൗതീകാവശിഷ്ടങ്ങള്‍ ഈ ദേവാലയത്തിലേക്ക് മാറ്റി. ഈ ദിവസം വരെ അമൂല്യമായ ഈ തിരുശേഷിപ്പുകള്‍ വളരെ ആദരപൂര്‍വ്വം അവിടെ സൂക്ഷിച്ചിരിക്കുന്നു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                            Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0