തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളില്‍ സത്യവാങ്മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തില്‍ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ലെന്നും ഇങ്ങനെ ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി സർക്കാർ സർക്കുലർ പുറപ്പെടുവിച്ചു.
1959ലെ കേരള സ്റ്റാമ്പ് ആക്ട് പ്രകാരം ഇത്തരം ആവശ്യങ്ങള്‍ക്ക് 50 രൂപയുടെ മുദ്രപ്പത്രം മതിയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം നോട്ടറൈസേഷൻ്റെ കാര്യത്തില്‍ സ്റ്റാമ്പ് ഡ്യൂട്ടി 100 രൂപയാണെന്നും തദ്ദേശവകുപ്പ് ഡയറക്ടർ (റൂറല്‍) സർക്കുലറിലൂടെ അറിയിച്ചു.
തദ്ദേശമന്ത്രിയുടെ പരാതിപരിഹാര പോർട്ടലില്‍ ലഭിച്ച പരാതിയെ തുടർന്നാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തി സർക്കാർ സർക്കുലർ പുറപ്പെടുവിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m