ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ.
മിഡിൽ ഈസ്റ്റിലും യുക്രൈനിലും നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങളെക്കുറിച്ചാണ് പ്രധാനമായും ചർച്ചകൾ നടന്നതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. 2021 ജൂണിൽ ഫ്രാൻസിസ് മാർപാപ്പയുമായുള്ള തൻ്റെ മുൻ കൂടിക്കാഴ്ച ബ്ലിങ്കൻ അനുസ്മരിച്ചു.
അടുത്തിടെ പ്രഖ്യാപിച്ച ഇസ്രായേൽ-ലെബനോൻ വെടിനിർത്തലും റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിൻ്റെ മാനുഷിക ആഘാതങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളും ചര്‍ച്ചയില്‍ പ്രധാന വിഷയങ്ങളായി. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ, വിദേശകാര്യ സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ ഗല്ലഗർ എന്നിവരുമായും പ്രത്യേക ചർച്ചകൾ നടന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m