ഡിസംബര്‍ മാസം ബൈബിള്‍ പാരായണ മാസമായി കേരള കത്തോലിക്കാ സഭ ആചരിക്കുന്നു. ദൈവചിന്തയും, ദൈവീകനന്മയും സ്നേഹവും നിറഞ്ഞ നന്മയുള്ള സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനുവേണ്ടിയാണ് ഡിസംബര്‍ മാസം മുഴുവനും ബൈബിള്‍ പാരായണമാസമായി കേരളസഭ ആചരിക്കുന്നത്. വചനപാരായണ മാസ ഉദ്ഘാടനം വരാപ്പുഴ അതിരൂപതയിലെ തൈക്കൂടം സെന്റ് റാഫേല്‍സ് പള്ളിയില്‍വച്ച് വരാപ്പുഴ അതിരൂപത സഹായ മെത്രാന് റവ. ഡോ. ആന്റണി വാലുങ്കല്‍ നിര്‍വഹിക്കും.
25 ദിവസം നീണ്ടുനില്‍ക്കുന്ന ബൈബിള്‍ പാരായണം ഇരിങ്ങാലക്കുട രൂപതയിലെ തുറവന്‍കുന്ന് ഇടവകയില്‍ കെസിബിസി വൈസ് ചെയര്മാന് ബിഷപ്പ് പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 22 എല്ലാ ഇടവകകളിലും ബൈബിള്‍ ഞായറിനോടനുബന്ധിച്ച് വിവിധങ്ങളായ ആഘോഷങ്ങള്‍ നടക്കും. പാരായണ മാസത്തിന്റെ സമാപനം 2025 ജൂബിലി വര്‍ഷത്തിന്റെ കേരള സഭയിലെ ഉദ്ഘാടന ദിവസമായ ഡിസംബര്‍ 29ന് നടത്തപ്പെടുമെന്നും കെസിബിസി ബൈബിൾ കമ്മിഷൻ സെക്രട്ടറി ഫാ. ജോജു കോക്കാട്ട് അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0