marianvibes
marianvibes
Tuesday, 03 Dec 2024 00:00 am
marianvibes

marianvibes

അമേരിക്കയില്‍ ബൈബിൾ വിൽപ്പനയിൽ 22% വർദ്ധനവുണ്ടായതായി പ്രമുഖ മാധ്യമമായ 'വാള്‍ സ്ട്രീറ്റ് ജേണല്‍'. 2023ലെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ഒക്ടോബർ അവസാനം വരെയുള്ള ബൈബിൾ വിൽപ്പനയിൽ 22% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ബുക്ക് സെയിൽ ട്രാക്കർ എന്നറിയപ്പെടുന്ന 'ബുക്ക്‌സ്‌കാൻ' പുറത്തുവിട്ട കണക്കുകളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

2022-നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഒക്ടോബർ അവസാനത്തോടെ, ബൈബിൾ വിൽപ്പന 1% ഉയർന്നിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു. ആദ്യമായി ബൈബിൾ വാങ്ങുന്നവരാണ് ഇതില്‍ ഭൂരിഭാഗമെന്നതു ശ്രദ്ധേയമാണ്. അമേരിക്കയില്‍ ബൈബിൾ വിൽപ്പന 22% വർദ്ധിച്ചപ്പോള്‍ മൊത്തം യു.എസ് പ്രിൻ്റ് ബുക്ക് വിൽപ്പന 1% ൽ താഴെ മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

ആളുകൾ സ്വയം ഉത്കണ്ഠ അനുഭവിക്കുന്നുണ്ടെന്നും മക്കളെയും പേരക്കുട്ടികളെയും കുറിച്ച് അവർ ആശങ്കാകുലരാണെന്നും ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ പബ്ലിഷേഴ്‌സ് അസോസിയേഷൻ്റെ പ്രസിഡൻ്റായി സേവനമനുഷ്ഠിക്കുന്ന ജെഫ് ക്രോസ്ബി ബൈബിള്‍ വില്‍പ്പനയിലെ വര്‍ദ്ധവിനെ ചൂണ്ടിക്കാട്ടി പ്രസ്താവിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m