marianvibes
marianvibes
Tuesday, 03 Dec 2024 00:00 am
marianvibes

marianvibes


ഇന്ത്യയിലെ ഏറ്റവും വലിയ രൂപതയായ ബോംബെ അതിരൂപതയുടെ പിന്തുടർച്ചാവകാശമുള്ള ആര്‍ച്ച് ബിഷപ്പായി പൂന രൂപതയുടെ അധ്യക്ഷൻ ബിഷപ്പ് ജോൺ റോഡ്രിഗസിനെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. 

ഡിസംബർ 20ന് 80 വയസ്സ് തികയുന്ന കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്റെ പിന്‍ഗാമിയായാണ് അദ്ദേഹം ബോംബൈ രൂപതയെ നയിക്കുക. ബിഷപ്പ് ജോൺ ജനുവരി 25ന് മുംബൈ ആർച്ച് ബിഷപ്പ് ഹൗസിൽ താമസം ആരംഭിക്കുമെന്ന് നിലവിലെ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പറഞ്ഞു.

1967 ഓഗസ്റ്റ് 21ന് മുംബൈയിൽ ജനിച്ച റോഡ്രിഗസ് 1998 ഏപ്രിൽ 1ന് ബോംബെ അതിരൂപത വൈദികനായി അഭിഷിക്തനായി. റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ (2000-2002) സിസ്റ്റമാറ്റിക് തിയോളജിയിൽ ലൈസൻസ് നേടി. അന്‍പത്തിയേഴുകാരനായ ബിഷപ്പ് റോഡ്രിഗസ് 2013ൽ പൂന രൂപതയിലേക്ക് മാറുന്നതിന് മുന്‍പ് ഒരു പതിറ്റാണ്ട് ബോംബെ സഹായ മെത്രാനായി സേവനമനുഷ്ഠിച്ചിരിന്നു. 2013 മെയ് 15-നാണ് ബോംബെയിലെ സഹായ മെത്രാനായി നിയമിതനായത്. 2013 ജൂൺ 29-ന് സ്ഥാനാരോഹണം നടന്നു. 2019 മുതൽ അദ്ദേഹം കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യ (സിസിബിഐ) ബൈബിള്‍ കമ്മീഷനിലെ അംഗമാണ്.

2023 മാർച്ച് 25 മുതൽ അദ്ദേഹം പൂന രൂപതയുടെ മെത്രാനായി ശുശ്രൂഷചെയ്തു വരികയായിരുന്നു. പൂന, സത്താറ, സോലാപൂർ, സാംഗ്ലി, കോലാപൂർ നഗരങ്ങൾ എന്നിവ ഉള്‍പ്പെടുന്നതാണ് പൂനെ രൂപത.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m