marianvibes
marianvibes
Tuesday, 03 Dec 2024 00:00 am
marianvibes

marianvibes

ഫ്രാൻസിസ് മാർപാപ്പയുടെ പുതിയ ചാക്രിക ലേഖനമായ 'ദിലെക്സിത്ത് നോസ്'ന്റെ മലയാള പരിഭാഷ "അവിടുന്ന് നമ്മെ സ്നേഹിച്ചു" പ്രകാശനം ചെയ്തു. ഇന്നലെ ഞായറാഴ്ച കെസിബിസിയുടെ പ്രസിഡന്റും മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. ഓ സി ഡി മലബാർ പ്രോവിൻസിന്റെ പ്രോവിൻഷ്യൽ റവ. ഫാ.പീറ്റർ ചക്യത്ത് ഓസിഡി, പരിഭാഷകനും കാർമൽ പബ്ലിഷ് ഹൗസിന്റെ ഡയറക്ടറുമായ ഫാ. ജെയിംസ് ആലക്കുഴിയിൽ ഓ സി ഡി, ഫാ. തോമസ് കുരിശിങ്കൽ ഓസിഡി എന്നിവർ സന്നിഹിതരായിരുന്നു.

ഫ്രാൻസിസ് മാർപാപ്പയുടെ നാലാമത്തെ ചാക്രിക ലേഖനത്തിലൂടെ ഹൃദയം നഷ്ടപ്പെടുന്ന ഈ ലോകത്തിന് ഹൃദയമാകാൻ മനുഷ്യരെ ഉദ്ബോധിപ്പിക്കുന്നു. യുദ്ധങ്ങളും സാമൂഹിക-സാമ്പത്തിക അസമത്വങ്ങളും സാങ്കേതിക വിദ്യയുടെ ഭീഷണിപ്പെടുത്തുന്ന വളർച്ചയും ഇന്നത്തെ ലോകത്തിന് ഹൃദയം നഷ്ടമാകാൻ കാരണമാകുന്നു. ക്രിസ്തുവിന്റെ ദൈവികവും മാനുഷികവുമായ സ്നേഹം വീണ്ടെടുക്കുന്നതിലൂടെ ഇത് പരിഹരിക്കാൻ സാധിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പ ചാക്രിക ലേഖനത്തില്‍ ഓർമിപ്പിക്കുന്നു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                   Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0