marianvibes
marianvibes
Tuesday, 03 Dec 2024 00:00 am
marianvibes

marianvibes

മൊബൈല്‍ ഫോണുകള്‍ ഈ ഡിജിറ്റല്‍ യുഗത്തില്‍ ഒഴിച്ചുമാറ്റാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ്. അതേസമയം മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങളും കൂടിക്കൊണ്ടിരിക്കുകയാണ്.

ഒരു വയസ് പ്രായമായ കുഞ്ഞുകള്‍ക്ക് പോലും കരച്ചില്‍ നിർത്താനായി അമ്മമാർ മൊബൈല്‍ ഫോണാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അപകടങ്ങള്‍ മുതിർന്നവർക്കെന്ന പോലെ കുട്ടികള്‍ക്കും ഭീഷണിയാണ്. ബാറ്ററി പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങളില്‍ പ്രധാനകാരണമായി വിദഗ്ധർ പറയുന്നത് ഉപയോക്താക്കള്‍ മൊബൈല്‍ ഫോണ്‍ കൂടുതലായി ഉപയോഗിക്കുന്നു എന്ന കാരണമാണ്. ഇതുകൂടാതെ പല കാരണങ്ങളും മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കാൻ കാരണമാകാറുണ്ട്. അതിനാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ബാറ്ററിയുടെയും സ്മാര്‍ട്ട്‌ഫോണിന്റെയും ആരോഗ്യവും നിങ്ങളുടെ സുരക്ഷയും ഉറപ്പു വരുത്താൻ സാധിക്കും.

വീടുകളിലും മറ്റും സ്ഥിരമായി കണ്ടുവരുന്ന ഒരു കാര്യമാണ് ഫോണ്‍ ചാർജ് കുത്തിയിട്ട ശേഷവും ഫോണ്‍ ഉപയോഗിക്കുന്നത്. ദീർഘനേരം കോള്‍ ചെയ്യുന്നതും ബ്രൗസിംഗ് ചെയ്യുന്നതും ഗെയിമുകള്‍ കളിക്കുന്നതും എല്ലാം അപകടം ക്ഷണിച്ചു വരുത്തും. ചാര്‍ജിലായിരിക്കുമ്ബോള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് 20-80 നിയമം. ബാറ്ററി ചാർജ് 20 ശതമാനത്തിന് താഴെയോ 15 ശതമാനത്തിന് താഴെ പോകുമ്ബോഴോ ചില ഫോണുകളില്‍ ബാറ്ററി ഐക്കണ്‍ ചുവപ്പു നിറമാകും. ഇത് ഒരു അപകടസൂചന ആയി വേണം കരുതാൻ. 20 ശതമാനത്തിന് താഴെ പോയാല്‍ ബാറ്ററി സെല്ലുകളുടെ ആരോഗ്യത്തിന് ബാധിക്കുമെന്നാണ് കണ്ടെത്തല്‍. 20 ശതമാനത്തിനും 80 ശതമാനത്തിനും ഇടയിലാണ് ബാറ്ററി ചാര്‍ജ് ഉള്ളതെങ്കില്‍ ഫോണിന് വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ 20-80 നിയമം പാലിക്കണമെന്നാണ് പൊതുവെ പറയപ്പെടുന്നത്.

മൊബൈല്‍ ഫോണ്‍ എത്ര തവണ ചാർജ് ചെയ്യണം എന്നതും പൊതുവെ പലർക്കും സംശയമുള്ള കാര്യമാണ്. എത്ര തവണ വേണമെങ്കിലും ചാർജ് ചെയ്യാമെന്ന് ചില കമ്ബനികള്‍ പറയുമ്ബോള്‍ ചാര്‍ജ് ചെയ്യുന്നതിന്റെ എണ്ണം കുറയ്ക്കുന്നതാണ് ബാറ്ററിയുടെ ആയുസ്സിനു നല്ലതെന്നാണ് ചില ബാറ്ററി വിദഗ്ദ്ധരുടെ അഭിപ്രായം. എന്തായാലും ചാര്‍ജ് ചെയ്യുമ്ബോള്‍ ഏകദേശം 80 ശതമാനം വരെയെങ്കിലും എത്തുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ചാർജില്‍ വെച്ചശേഷം ഒരുപാട് സമയത്തേക്ക് ചാർജർ ഡിസ്കണക്‌ട് ചെയ്യാതെ വെയ്ക്കുന്നതും അപകടകരമാണ്.

ഈയിടെയായി സ്വന്തം കിടപ്പുമുറികളില്‍ പലരും ആവശ്യപ്പെടുന്ന ഒരു കാര്യമാണ് ബെഡിനടുത്ത് തന്നെ ഒരു സ്വിച്ച്‌ ബോർഡ്. രാത്രികാലങ്ങളില്‍ ഫോണ്‍ സ്ഥിരമായി ഉപയോഗിക്കുന്നവരാണെങ്കില്‍ തൊട്ടടുത്ത് തന്നെ ഫോണ്‍ ചാർജിലിട്ട ശേഷം കിടന്നുറങ്ങുകയും ചെയ്യും. ഈ രീതി വളരെ അപകടകരമാണ് എന്നതാണ് അറിഞ്ഞിരിക്കേണ്ട ഒരു കാര്യം. ചാർജില്‍ ഇടുമ്ബോഴും ഉപയോഗം കഴിഞ്ഞാലും കിടക്കുന്നതിന് അകലെയായിട്ടോ ഓഫാക്കിയിട്ടോ വേണം ഫോണ്‍ എപ്പോഴും സൂക്ഷിക്കാൻ. കാരണം ഏത് സ്‍മാർട്ട് ഫോണ്‍ ആയാലും അപകടമുണ്ടാവാൻ സാദ്ധ്യതയുണ്ട്. ചാർജിലിടുമ്ബോള്‍ ബാറ്ററി ചൂടാവുകയോ, വീർത്തു പൊന്തുകയോ, ഫോണ്‍ ചൂടായി സ്വിച്ച്‌ ബോർഡിന് വരെ കേടുപാടുകള്‍ ഉണ്ടായേക്കാം. ചില സാഹചര്യങ്ങളില്‍ ഇവ പൊട്ടിത്തെറിക്കുകയും ചെയ്തേക്കാം. ഇത് മാത്രമല്ല, മൊബൈല്‍ ഫോണില്‍ നിന്നുള്ള റേഡിയേഷൻ അമിതമായി ഏറ്റാല്‍ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകും.

മൊബൈല്‍ ഫോണ്‍ അസാധാരണമായ രീതിയില്‍ ചൂടാകുന്നത് ബാറ്ററിയുടെ പ്രശ്നം കൊണ്ടോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രശ്‌നംകൊണ്ടോ ആകാം. അതിനാല്‍ ഫോണ്‍ പതിവിലും അധികമായി ചൂടായാല്‍ ഉടൻതന്നെ പരിഹാരം തേടണം. ഫോണിന് ക്വിക്ക് ചാർജർ ഉപയോഗിക്കുന്നതിനുള്ള ഫീച്ചറുകള്‍ ഇല്ലെങ്കില്‍ ക്വിക്ക് ചാർജറുകള്‍ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കാരണം, ബാറ്ററിക്കു താങ്ങാനാകുന്നതിലേറെ വോള്‍ട്ടേജ് പെട്ടെന്നു കയറുമ്ബോള്‍ ബാറ്ററിയുടെ പ്രകടനത്തെ മൊത്തം ബാധിക്കാം.

മാത്രമല്ല, പെട്ടെന്നു തന്നെ ബാറ്ററിയുടെ ചാര്‍ജിങ് ശേഷി നഷ്ടപ്പെടാനും സാധ്യതയുണ്ട്. ഫോണുകളില്‍ ഇടുന്ന കെയ്‌സുകളും അപകടം വിളിച്ചുവരുത്തുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണ്. ചാര്‍ജിങ് സമയത്ത് ബാറ്ററി ചൂടാകുമ്ബോള്‍ ഈ ചൂട് പുറത്തുപോകാൻ ആവശ്യമായ പഴുതുകള്‍ ഫോണുകള്‍ക്ക് സാധാരണ ഉണ്ടാകും. എന്നാല്‍ പല കെയ്‌സ് നിർമാതാക്കളും ഇക്കാര്യം ശ്രദ്ധിക്കാറില്ല.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                            Follow this link to join  WhatsApp group
https://chat.whatsapp.com/J0k00badfi0JK1dmjkDcGj


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0