ന്യൂ ഡല്‍ഹി: രാജ്യത്തെ ബാങ്കിംഗ് മേഖലയില്‍ കാതലായ മാറ്റങ്ങള്‍ നിർദേശിക്കുന്ന ബാങ്കിംഗ് നിയമ ഭേദഗതി ബില്‍ 2024 ലോക്സഭ പാസാക്കി.
ബാങ്കിംഗ് മേഖലയെ ശക്തിപ്പെടുത്താനും ഉപഭോക്താക്കളുടെ സൗകര്യം വർധിപ്പിക്കാനും കഴിയുന്നതാണു ഭേദഗതികളെന്നു ബില്‍ അവതരിപ്പിച്ച ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
ബാങ്ക് അക്കൗണ്ടുകള്‍ക്കും സ്ഥിരനിക്ഷേപങ്ങള്‍ക്കും ഒരാളെ മാത്രം നോമിനിയാക്കാമെന്ന നിലവിലുള്ള ചട്ടത്തിനു പകരം നിക്ഷേപര്‍ക്ക് നാലുപേരെവരെ നിര്‍ദേശിക്കാം എന്നതാണ് ഭേദഗതിയിലെ സുപ്രധാന നിർദേശങ്ങളിലൊന്ന്.
നിക്ഷേപകന്‍റെ കാലശേഷം തുക വിതരണം ചെയ്യുന്നതു ലളിതമാക്കാൻ ഇതുവഴി കഴിയും.കോവിഡിനുശേഷം മരിച്ച നിരവധി നിക്ഷേപകരുടെ ആശ്രിതർക്കു തുക വിതരണം ചെയ്യുന്നതു പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതേത്തുടർന്നാണ് നോമിനികളുടെ എണ്ണം വർധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചനകള്‍ ഉയർന്നത്.
സഹകരണ ബാങ്കുകളിലെ ചെയര്‍പേഴ്‌സണ്‍, മുഴുവന്‍ സമയ ഡയറക്ടര്‍മാര്‍ ഒഴികെയുള്ള ഡയറക്ടര്‍മാര്‍ എന്നിവരുടെ കാലാവധി എട്ടുവര്‍ഷത്തില്‍നിന്ന് പത്തുവര്‍ഷമായി ഉയര്‍ത്താനുള്ളതാണ് മറ്റൊരു ഭേദഗതി. ഇതുള്‍പ്പെടെ 19 ഭേദഗതികളാണു ബില്ലില്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ബില്ലിലെ നിർദേശങ്ങളെ പ്രതിപക്ഷം ശക്തിയായി വിമർശിച്ചു. സ്ത്രീകളുടെ താലിമാല വരെ വില്‍ക്കേണ്ടിവന്ന നോട്ട് അസാധുവാക്കല്‍ പോലെ, മോദി സർക്കാരിന്‍റെ സാന്പത്തിക ദുരന്തങ്ങളുടെ തുടർച്ചയാണ് ബില്‍ എന്നു കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് കുറ്റപ്പെടുത്തി.
ബാങ്കിംഗ് ഭേദഗതി ബില്ലിനു പുറമേ എണ്ണപ്പാടങ്ങളുടെ വികസനവും നിയന്ത്രണവും സംബന്ധിച്ച ബില്‍ (ഓയില്‍ഫീല്‍ഡ്സ് റെഗുലേഷൻ ആൻഡ് ഡെവലപ്മെന്‍റ്) ഇന്നലെ രാജ്യസഭ ചർച്ച ചെയ്തു.
ഫെഡറല്‍ സംവിധാനം തകർക്കുന്നതും കേന്ദ്രസർക്കാരില്‍ അധികാരം കേന്ദ്രീകരിക്കുന്നതുമാകും ബില്ലെന്ന് കോണ്‍ഗ്രസ്, എഎപി, എസ്പി, എൻസിപി തുടങ്ങിയർ ആരോപിച്ചു.
രാജ്യത്തിന്‍റെ പരിസ്ഥിതിയെ വളരെ ദോഷകരമായി ബാധിക്കുന്നതുമാണ് ബില്ലെന്ന് സിപിഐ നേതാവ് പി.പി. സുനീർ കുറ്റപ്പെടുത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m