marianvibes
marianvibes
Wednesday, 04 Dec 2024 00:00 am
marianvibes

marianvibes

ന്യൂ ഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ അറസ്റ്റ് വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C) 1,700 സ്കൈപ്പ് ഐഡികളും 59,000 വാട്ട്‌സ്‌ആപ്പ് അക്കൗണ്ടുകളും മുൻകൂട്ടി കണ്ടെത്തി ബ്ലോക്ക് ചെയ്തതായി ആഭ്യന്തര മന്ത്രാലയം.

ഡിജിറ്റല്‍ അറസ്റ്റുകളെക്കുറിച്ച്‌ സർക്കാർ സമഗ്രമായ ബോധവല്‍ക്കരണ പരിപാടിയും ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രാലയം ലോക്സഭയെ അറിയിച്ചു.

സംസ്ഥാന പൊലീസ്, നാർക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (NCB), സെൻട്രല്‍ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI) റിറിസർവ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങീ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ വ്യാജേന വേഷംമാറി സൈബർ കുറ്റവാളികള്‍ നടത്തുന്ന ബ്ലാക്ക് മെയില്‍, ഡിജിറ്റല്‍ അറസ്റ്റ് എന്നിവയ്‌ക്കെതിരെ ജനങ്ങളെ അറിയിക്കാൻ സർക്കാർ ഒരു പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.സർക്കാരും ടെലികോം സേവന ദാതാക്കളും (TSP) ഇന്ത്യൻ മൊബൈല്‍ നമ്ബറുകള്‍ പ്രദർശിപ്പിക്കുന്ന ഇൻകമിംഗ് ഇൻ്റർനാഷണല്‍ സ്പൂഫ് കോളുകള്‍ തിരിച്ചറിയുന്നതിനും തടയുന്നതിനുമുള്ള ഒരു സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്.

കൂടാതെ, സൈബർ ക്രൈം ഹോട്ട്‌സ്‌പോട്ടുകള്‍ അടിസ്ഥാനമാക്കി I4C യുടെ കീഴില്‍ ഏഴ് ജോയിൻ്റ് സൈബർ കോർഡിനേഷൻ ടീമുകള്‍ (ജെസിസിടി) രൂപീകരിച്ചിട്ടുണ്ട്. ഈ വർഷം നവംബർ 15 വരെ പൊലീസ് റിപ്പോർട്ട് ചെയ്ത 6,69,000 സിം കാർഡുകളും 1,32,000 ഐഎംഇഐകളും കേന്ദ്രം ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. കഴിഞ്ഞയാഴ്ച ഭുവനേശ്വറില്‍ നടന്ന ഡയറക്ടർ ജനറല്‍ ഓഫ് പൊലീസ്/ഇൻസ്‌പെക്ടർ ജനറല്‍സ് ഓഫ് പൊലീസ് (ഡിജിപി/ഐജിപി) കോണ്‍ഫറൻസില്‍ ഡിജിറ്റല്‍ തട്ടിപ്പുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ പൊലീസ് സേനയോട് ആവശ്യപ്പെട്ടിരുന്നു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m