marianvibes
marianvibes
Thursday, 05 Dec 2024 00:00 am
marianvibes

marianvibes

ബൈ: മഹാരാഷ്‌ട്രയില്‍ ദിവസങ്ങള്‍ നീണ്ട രാഷ്‌ട്രീയ അനിശ്ചിതത്വത്തിനു വിരാമമിട്ട് ദേവേന്ദ്ര ഫഡ്നാവിസ് ഇന്നു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

ശിവസേനയിലെ ഏക്നാഥ് ഷിൻഡെ, എൻസിപിയിലെ അജിത് പവാർ എന്നിവർ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്യും. 

മുംബൈ ആസാദ് മൈതാനത്തു നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖർ പങ്കെടുക്കും. 

ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കാൻ ബിജെപി നേതൃത്വം നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും ഏക്നാഥ് ഷിൻഡെയുടെ അതൃപ്തിയാണ് സർക്കാർ രൂപവത്കരണം വൈകിച്ചത്. മുഖ്യമന്ത്രിസ്ഥാനം രണ്ടര വർഷം വീതം പങ്കുവയ്ക്കണമെന്ന ഷിൻഡെയുടെ ആവശ്യം ബിജെപി നേതൃത്വം തള്ളുകയായിരുന്നു. 

മഹായുതി യോഗത്തില്‍പോലും പങ്കെടുക്കാതെ സത്താറയിലെ ജന്മഗ്രാമത്തിലേക്കു പോയ ഷിൻഡെ ബിജെപിയുടെ അനുനയ ശ്രമങ്ങള്‍ക്കു വഴങ്ങുകയായിരുന്നു. ആഭ്യന്തരം ഉള്‍പ്പെടെ സുപ്രധാന വകുപ്പുകള്‍ വേണമെന്ന് ഷിൻഡെ പക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. അജിത് പക്ഷത്തിന് അധികം ഡിമാൻഡുകളില്ല.

ബുധനാഴ്ച വിധാൻ ഭവനില്‍ ചേർന്ന ബിജെപി നിയമസഭാ കക്ഷി യോഗം ഫഡ്നാവിസിനെ നേതാവായി തെരഞ്ഞെടുത്തിരുന്നു. യോഗത്തില്‍ കേന്ദ്ര നിരീക്ഷകരായ ധനമന്ത്രി നിർമല സീതാരാമനും മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും പങ്കെടുത്തു. ഫഡ്നാവിസിനെ നേതാവായി ഐകകണ്ഠ്യേന തെരഞ്ഞെടുത്തതായി രൂപാണിയാണ് അറിയിച്ചത്. മുതിർന്ന നേതാവ് ചന്ദ്രകാന്ത് പാട്ടീല്‍ ആണ് ഫഡ്നാവിസിന്‍റെ പേര് നിർദേശിച്ചത്.

നിയമസഭാ കക്ഷി യോഗത്തിനു മുന്നോടിയായി ബിജെപി കോർ കമ്മിറ്റി യോഗം ചേർന്ന് മുഖ്യമന്ത്രിസ്ഥാനത്തേക്കു ഫഡ്നാവിസിന്‍റെ പേരിന് അംഗീകാരം നല്കിയിരുന്നു. ബുധനാഴ്ച ഗവർണർ സി.പി. രാധാകൃഷ്ണനെ സന്ദർശിച്ച ഫഡ്നാവിസ്, സർക്കാരുണ്ടാക്കാൻ അവകാശമുന്നയിച്ചു.

288 അംഗ നിയമസഭയില്‍ മഹായുതിക്ക് 230 പേരുടെ പിന്തുണയുണ്ട്. ബിജെപിക്കു മാത്രം 132 അംഗങ്ങളുണ്ട്. ശിവസേന (ഷിൻഡെ)-57, എൻസിപി (അജിത് പവാർ)-41 എന്നിങ്ങനെയാണ് മഹായുതിയിലെ മറ്റു കക്ഷികളുടെ അംഗബലം. സ്വതന്ത്രനും ഏതാനും ചെറുപാർട്ടികളും ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m