തൃശ്ശൂർ: പാസ്പോർട്ടിന് അപേക്ഷിച്ചവരെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് പുതിയ തട്ടിപ്പ്. തട്ടിപ്പ് വ്യാപകമായതോടെ ജാഗ്രത നിർദേശവുമായി പോലീസ് രംഗത്തെത്തി.
പലതരം വാഗ്ദാനങ്ങളുമായി നിങ്ങളെ തേടിയെത്തുന്ന മെസേജുകളും അവയിലെ ലിങ്കുകളും സൂക്ഷിക്കണമെന്ന് തൃശ്ശൂർ സിറ്റി പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ മുന്നറിയിപ്പ് നല്‍കുന്നു. സേവനങ്ങള്‍ക്കായി ഔദ്യോഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കുന്നതാണ് എപ്പോഴും സുരക്ഷിതം.
ഈ ലിങ്കില്‍ ക്ലിക്ക് ചെയാല്‍ പാസ്പോർട്ട് പെട്ടെന്നും തന്നെ വീട്ടിലെത്തും എന്ന്് വാഗ്ദാനങ്ങളുമായാണ് ഇത്തരം തട്ടിപ്പ് സന്ദേശങ്ങള്‍ എത്തുന്നത്. എന്നാല്‍ ഇത്തരം സന്ദേശങ്ങളെ പൂർണമായും അവഗണിക്കണം. പാസ്പോർട്ടുമായി ബന്ധപെട്ട ഏത് പ്രവർത്തനത്തിനും പാസ്പോർട്ട് ഓഫീസുമായി ബന്ധപെടുകയാണ് വേണ്ടതെന്ന് പൊലീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. അല്ലെങ്കില്‍ ഔദ്യോഗിക പാസ്പോർട്ട് സേവാ വെബ്സൈറ്റോ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനോ ഉപയോഗിക്കണമെന്നും ജാഗ്രതാ നിർദേശത്തില്‍ പറയുന്നു.
പാസ്പോർട്ട് സേവനങ്ങള്‍ നല്‍കുന്നുവെന്ന് അവകാശപെടുന്ന അനൗദ്യോഗിക വെബ്സൈറ്റുകളില്‍ പ്രവേശിക്കുകയോ അതിലൂടെ ഫീസ് അടക്കുകയോ ചെയ്യരുതെന്നും പോലീസ് കർശന നിർദേശം നല്‍കുന്നു. നിങ്ങള്‍ പ്രവേശിക്കുന്നതും അപേക്ഷിക്കുന്നതും ഇടപാടുകള്‍ നടത്തുന്നതും ഔദ്യോഗിക വെബ്സൈറ്റ് വഴി തന്നെയാണോ എന്ന് ഉറപ്പാക്കാൻ വെബ്സൈറ്റിന്റെ വിലാസം ശ്രദ്ധയോടെ പരിശോധിക്കണം.
വ്യാജ വെബ്സൈറ്റുകള്‍ കണ്ടെത്തുകയാണെങ്കില്‍ സഞ്ചാർ സാഥി എന്ന സൈറ്റിലോ ബന്ധപെട്ട ഉദ്യോഗസ്ഥരേയോ അറിയിക്കണം. സൈബർ തട്ടിപ്പിന് ഇരയായി സാമ്ബത്തിക നഷ്ടം സംഭവിച്ചാല്‍ ഉടൻതന്നെ 1930 എന്ന നമ്ബരില്‍ റിപ്പോർട്ട് ചെയ്യുകയും വേണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m