പരിശുദ്ധ കന്യകാമറിയത്തേക്കുറിച്ചുള്ള 'മേരി' എന്ന സിനിമ നാളെ ഡിസംബര്‍ 6-ന് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും. അമേരിക്കയിലെ കണക്റ്റിക്കട്ട് സംസ്ഥാനത്തെ നോര്‍വാക്ക് സ്വദേശിയും കത്തോലിക്ക വിശ്വാസിയുമായ ഡി.ജെ കരൂസോയാണ് സിനിമയുടെ സംവിധായകന്. വത്തിക്കാന്റെ ക്ഷണപ്രകാരം ഫ്രാന്‍സിസ് പാപ്പയുമായി നടത്താനിരിക്കുന്ന കൂടിക്കാഴ്ചയ്ക്കു മുന്‍പ് തന്റെ പുതിയ സിനിമയുടെ വിശേഷങ്ങള്‍ നാഷ്ണല്‍ കാത്തലിക് രജിസ്റ്റര്‍ എന്ന കത്തോലിക്ക മാധ്യമവുമായി അദ്ദേഹം പങ്കുവെച്ചു.
പരിശുദ്ധ കന്യകാമറിയത്തേക്കുറിച്ച് സിനിമയെടുക്കുവാന്‍ തീരുമാനിച്ചതിന്റെ പിന്നിലെ കാരണമെന്തെന്ന ചോദ്യത്തിന് കന്യകാമറിയത്തിന്റെ ജീവിത സംഭവക്കഥയ്ക്കു അര്‍ഹിക്കുന്ന പരിഗണന ലഭിച്ചിട്ടില്ലെന്നായിരുന്നു സംവിധായകന്റെ മറുപടി. തിരുപ്പിറവിയുടെ സംഭവം എല്ലാവര്ക്കും അറിയാവുന്നതാണെന്നും ഈ സംഭവക്കഥ മറിയത്തിന്റെ കാഴ്ചപ്പാടില്‍ നിന്ന് നോക്കിയാലോ എന്ന ആശയത്തില്‍ നിന്നുമാണ് ഈ സിനിമ ജനിച്ചതെന്നു അദ്ദേഹം വെളിപ്പെടുത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0