ജർമ്മൻ ആഡംബര കാർ കമ്പനിയായ മെഴ്‌സിഡസ് ബെന്‍സിന്റെ പുതിയ വാഹനം ബെന്‍സിന്റെ സിഇഒ ഒല കല്ലേനിയോസ് നേരിട്ടെത്തി ഫ്രാന്‍സിസ് പാപ്പയ്ക്ക് കൈമാറി.
മാർപാപ്പ വിശ്വാസികളെ കാണാനും ആശീര്‍വദിക്കാനും ഉപയോഗിക്കുന്ന പാപ്പയുടെ വാഹനം പോപ്മൊബീ എന്നാണ് അറിയപ്പെടുന്നത്.
മെഴ്‌സിഡസ് ബെൻസിൻ്റെ ഇലക്ട്രിക് ജി ക്ലാസ് എസ്‌യുവി പരിഷ്ക്കരിച്ചതാണ് പുതിയ പോപ്മൊബീൽ. മുൻകാല വാഹനങ്ങളെപ്പോലെ തന്നെ തൂവെള്ള നിറത്തിലുള്ളതാണ് പുതിയ വാഹനവും. കഴിഞ്ഞ 94 വർഷക്കാലമായി വത്തിക്കാനിലേക്ക് മെഴ്‌സിഡസ് ബെൻസാണ് വാഹനം വിതരണം ചെയ്യുന്നത്.
45 വർഷത്തിനിടയിൽ, മെഴ്‌സിഡസ് ബെൻസ് ജി-ക്ലാസ് അടിസ്ഥാനമാക്കിയാണ് പോപ്മൊബീൽ നിര്‍മ്മിക്കുന്നത്. വത്തിക്കാൻ ആവശ്യത്തിനനുസരിച്ചുള്ള തരത്തിലാണ് പുതിയ വണ്ടിയുടെ രൂപകൽപ്പന. പൂർണമായും ഇലക്ട്രിക് വാഹനമായിരിക്കുമിതെന്ന് ബെൻസ് അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m