ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനില്‍ മെത്രാനും ഡീക്കനും നേരെ ക്രൂര മര്‍ദ്ദനം.
എല്‍-ഒബെയ്ദ് രൂപതാധ്യക്ഷനായ ബിഷപ്പ് യുനാന്‍ ടോംബെ ട്രില്ലെ കുക്കു അന്‍ഡാലിയാണ് റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സിന്റെ ക്രൂരമായ പീഡനത്തിനിരയായത്. ജോസഫ് എന്ന ഒരു ഡീക്കനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. തനിക്ക് നേരിടേണ്ടി വന്ന കൊടിയ പീഡനത്തേക്കുറിച്ച് ബിഷപ്പ് ടോംബെ തെക്കന്‍ സുഡാനിലെ ടോംബുരാ യാംബിയോ രൂപതാധ്യക്ഷനായ ബിഷപ്പ് എഡ്വാര്‍ഡ് ഹിബോരോ കുസാലയെ അറിയിക്കുകയായിരുന്നു.
ഇക്കാര്യം ബിഷപ്പ് ഹിബോരോ 'എസിഐ ആഫ്രിക്ക' എന്ന മാധ്യമത്തോട് വെളിപ്പെടുത്തിയതോടെയാണ് വിഷയം ചര്‍ച്ചയായത്. ആര്‍.എസ്.എഫ് മര്‍ദ്ദിക്കുന്നതിന് മുന്‍പ് സുഡാനി സൈന്യം (എസ്.എ.എഫ്) മെത്രാനെ അപമാനിക്കുകയും കൈയിലുള്ള പണം പിടിച്ചുവാങ്ങുകയും ചെയ്തിരുന്നു. മെത്രാന്റെ കഴുത്തിലും, നെറ്റിയിലും, തലയിലും നിരവധി പ്രാവശ്യം മര്‍ദ്ദിച്ചുവെന്നാണ് എ.സി.ഐ ആഫ്രിക്കയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ബിഷപ്പ് ടോംബെയ്ക്കു മാരകമായ മുറിവേറ്റിട്ടുണ്ടെന്നും താടിയെല്ലുകള്‍ക്ക് പരിക്കേറ്റിട്ടുള്ളതിനാല്‍ ഭക്ഷണം കഴിക്കുവാന്‍ പോലും കഴിയുന്നില്ലെന്നും ബിഷപ്പ് ടോംബെ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m