പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയുടെ പ്രസിഡന്റായി ഫാ. ഡോ. ലൂക്ക് തടത്തിലിനെ നിയമിച്ചു. മാനന്തവാടി രൂപതയിലെ വിളമ്പുകണ്ടം ഇടവകാംഗമാണ്. മലബാർ മേഖലയിൽ നിന്ന് ആദ്യമായി ഈ സ്ഥാനത്തെത്തുന്ന ഡോ. ലൂക്ക് തടത്തിൽ ആലുവ മംഗലപ്പുഴ സെമിനാരിയിൽ സേവനം ചെയ്‌തുവരികയായിരുന്നു. നിലവിൽ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വൈസ് പ്രസിഡൻ്റാണ്. ഇന്ത്യയിലും വിദേശത്തുമായി നിരവധി സ്ഥാപനങ്ങളിൽ അധ്യാപകനായ അദ്ദേഹം ഗ്രന്ഥകർത്താവുമാണ്.
വത്തിക്കാനിലെ ഡിക്കാസ്റ്ററി ഫോർ കൾച്ചർ ആൻഡ് എഡ്യൂക്കേഷൻ്റെ നിർദേശപ്രകാരം കെസിബിസി അധ്യക്ഷൻ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയാണു നിയമനം നടത്തിയത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0