ഇന്നത്തെ കാലത്ത് എന്ത് സാധനം വാങ്ങിയാലും നമ്മളെ ആദ്യം നോക്കുന്നത് അതിന്റെ എക്‌സ്‌പൈറി ഡേറ്റ്(കാലഹരണപ്പെടുന്ന തീയതി) ആണ്.
പഴകിയ ഭക്ഷണസാധങ്ങള്‍ കഴിച്ചാല്‍ ഭക്ഷ്യവിഷബാധയേല്‍ക്കാനുള്ള അവസരം ഉണ്ടാകും എന്ന പേടി കാരണമാണ് എല്ലാവരും തീയതി നോക്കി വാങ്ങുന്നത്. ആഹാര പാക്കറ്റുകളില്‍ മാനുഫാക്‌ച്ചറിംഗ് ഡേറ്റ് (എംഎഫ്‌ജി), എക്‌സ്‌പൈറി ഡേറ്റ് (ഇഎക്‌സ്‌പി) എന്നിങ്ങനെ രണ്ട് തരത്തിലെ തീയതികളായിരിക്കും നല്‍കിയിരിക്കുക. ഈ തീയതി കഴിഞ്ഞുള്ള പിറ്റേദിവസം മുതല്‍ ആഹാരം പഴകിപ്പോകുമെന്നും പിന്നെയത് കഴിക്കാൻ പാടില്ലെന്നുമാണ് നമ്മളുടെ ധാരണ. അത് ശരിയാണോ?
പാക്കറ്റുകളിലെ ഡേറ്റിനൊപ്പം മിക്കവാറും നല്‍കുന്ന ചില വാക്കുകളുണ്ട്, 'ബെസ്റ്റ് ഇഫ് യൂസ്‌ഡ് ബൈ' (ഉപയോഗിക്കാല്‍ മികച്ചത്), 'ബൈസ്റ്റ് ബൈ' (മികച്ചത്) എന്നിങ്ങനെ. ആഹാരത്തിന്റെ കാലാവധി എന്നാണ് കഴിയുകയെന്ന് ഈ തീയതി വ്യക്തമാക്കുന്നില്ല. യൂസ് ബൈ (തീയതി പ്രകാരം ഉപയോഗിക്കുക) എന്ന് നല്‍കിയിരിക്കുമ്ബോഴാണ് തീയതിക്ക് പ്രാധാന്യം നല്‍കേണ്ടത്. എന്നിരുന്നാലും ഇത്തരം തീയതികളെക്കുറിച്ച് മിക്കവാറുംപേർക്ക് തെറ്റിദ്ധാരണയുണ്ടെന്നും അതിനാല്‍തന്നെ വലിയ അളവില്‍ ആഹാരസാധനങ്ങള്‍ ആളുകള്‍ വലിച്ചെറിയാറുണ്ടെന്നും ഭക്ഷ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
എക്‌സ്‌പൈറി ഡേറ്റ് കഴിഞ്ഞയുടനെ ആഹാര വസ്തുക്കള്‍ കേടാകുമെന്നും അതുകഴിച്ചാല്‍ രോഗബാധിതനാകുമെന്നും പറയാനാകില്ലെന്ന് ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കുന്നു. ഡേറ്റ് പിന്നിടുമ്ബോള്‍ ആഹാരത്തിന്റെ ഗുണമേന്മ കുറയുമെന്നാണ് ഈ തീയതികള്‍കൊണ്ട് അർത്ഥമാക്കുന്നത്. ആഹാരത്തിന്റെ കട്ടി നഷ്ടമാകും, സൂക്ഷ്മജീവികള്‍ ആഹാരം നശിപ്പിക്കാൻ തുടങ്ങും എന്നാല്‍ ആഹാരത്തെ സുരക്ഷിതമല്ലാതാക്കി മാറ്റില്ലെന്ന് പെൻ സ്റ്റേറ്റ് എക്സ്റ്റൻഷൻ റീട്ടെയില്‍ ആൻഡ് കണ്‍സ്യൂമർ ഫുഡ് സേഫ്റ്റി സംഘത്തിലെ മുതിർന്ന നേതാവും അദ്ധ്യാപകനുമായ ആൻഡി ഹിർനെയ്‌സെൻ പറയുന്നു. വീട്ടില്‍ വാങ്ങിവച്ചിരിക്കുന്ന ആഹാര സാധനം ശരിയായ രീതിയിലാണ് കൈകാര്യം ചെയ്യുന്നതെങ്കില്‍ കാലാവധി തീയതി കഴിഞ്ഞാലും കഴിക്കാൻ സുരക്ഷിതമാണെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാർട്ട്‌മെന്റ് ഒഫ് അഗ്രികള്‍ച്ചർ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ആഹാരത്തില്‍ പൂപ്പല്‍ പോലുള്ള സൂക്ഷജീവികള്‍ വന്നുതുടങ്ങിയാല്‍ പിന്നെയത് ഭക്ഷ്യയോഗ്യമല്ല. ദുർഗന്ധം, രുചിയിലോ ഘടനയിലോ വ്യത്യാസം എന്നിവ കണ്ടുതുടങ്ങിയാല്‍ ആ ആഹാരം ഭക്ഷിക്കാൻ പാടില്ല.
ആഹാര സാധനങ്ങള്‍ ഭക്ഷ്യയോഗ്യമാണോ എന്നുള്ള ഉപഭോക്താക്കളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായാണ് 1970കളില്‍ നിർമ്മാതാക്കള്‍ തീയതി ലേബലുകള്‍ വ്യാപകമായി സ്വീകരിച്ചുതുടങ്ങിയത്. 'ബെസ്റ്റ് ഇഫ് യൂസ് ബൈ' (ഉപയോഗിച്ചാല്‍ മികച്ചത്) എന്ന ലേബലുകള്‍ ആഹാരത്തിന്റെ പുതുമ പരാമർശിക്കുന്നതിനും പെട്ടെന്ന് നശിക്കുന്ന സാധനങ്ങള്‍ക്ക് 'യൂസ് ബൈ' (ഉപയോഗിക്കണം) എന്ന വാക്കുകള്‍ നല്‍കണമെന്നും ഭക്ഷ്യ വിദഗദ്ധർ ശുപാർശ ചെയ്യുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/J0k00badfi0JK1dmjkDcGj
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0