marianvibes
marianvibes
Saturday, 07 Dec 2024 00:00 am
marianvibes

marianvibes

വത്തിക്കാൻ: ത്രീഡിയിലൊരുങ്ങുന്ന ബൈബിള്‍ സിനിമ 'ജീസസ് ആൻഡ് മദർ മേരി'യുടെ ടൈറ്റില്‍ പോസ്റ്റർ ഫ്രാൻസിസ് മാർപാപ്പ പ്രകാശനം ചെയ്തു.

ലോക സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ത്രീഡിയിലൊരു ബൈബിള്‍ സിനിമ നിർമിക്കുന്നത്. വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ സിനിമയുടെ നിർമാതാക്കാളും മറ്റ് അണിയറപ്രവർത്തകരും പങ്കെടുത്തു.

എല്ലാ ഭാഷകളിലും ഒരുക്കുന്ന ചിത്രം റാഫേല്‍ ഫിലിം പ്രൊഡക്ഷൻസാണ് നിർമിക്കുന്നത്. നിർമാതാവ് റാഫേല്‍ പോഴോലിപറമ്ബില്‍ മാർപാപ്പയ്‌ക്ക് അദ്ദേഹത്തിന്റെ ത്രീഡി ചിത്രവും സമ്മാനിച്ചു. തോമസ് ബെഞ്ചമിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഹിറ്റ് ചിത്രമായ അവതാറിലെ ദൃശ്യവിസ്മയം കൊണ്ട് സിനിമാസ്വാദകരെ ഞെട്ടിച്ച ചക്ക് കോമിസ്കിയാണ് ജീസസ് ആൻഡ് മദർ മേരിയുടെ ത്രീഡി കൈകാര്യം ചെയ്യുന്നത്. റാഫേല്‍ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറില്‍ നിർമിക്കുന്ന സിനിമയില്‍ ഖത്തർ വ്യവസായിയായ ഡേവിഡ് ഇടകളത്തുരും യുഎഇ- ഇന്ത്യയില്‍ നിന്നുമുള്ള പത്തോളം ആളുകളും സഹനിർമാതാക്കളാകും.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m