marianvibes
marianvibes
Sunday, 08 Dec 2024 00:00 am
marianvibes

marianvibes

സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും പരിചയക്കാർക്കും വാഹനങ്ങള്‍ ദിവസ, മാസ വാടകയ്ക്ക് നല്‍കാൻ പറ്റില്ല. സ്വകാര്യ ആവശ്യത്തിനായി രജിസ്റ്റർചെയ്ത വാഹനം ടാക്സിയായി ഓടിക്കാനോ വാടകവാങ്ങി മറ്റൊരാള്‍ക്ക് നല്‍കാനോ പാടില്ല എന്നാണ് മോട്ടോർ വാഹനനിയമത്തിലുള്ളത്.

'റെന്റ് എ കാർ' ബിസിനസ് ചെയ്യുന്ന നിരവധിയാളുകള്‍ സംസ്ഥാനത്തുണ്ട്. ഇത് അനധികൃതമാണെന്ന് മോട്ടോർവാഹനവകുപ്പ് പറയുന്നു. വാഹനത്തില്‍ കയറ്റാൻ കഴിയുന്ന ആളുകളുടെ എണ്ണം ആർ.സി.ബുക്കില്‍ കൃത്യമായി ഉണ്ട്. അതില്‍ക്കൂടുതല്‍ ആളുകളെ കയറ്റി വാഹനം അപകടത്തില്‍പ്പെട്ടാല്‍ ഇൻഷുറൻസ് തുക ലഭിക്കാൻ ബുദ്ധിമുട്ടാകും. വാടകയ്ക്ക് നല്‍കുന്ന വാഹനങ്ങളുപയോഗിച്ച്‌ കുറ്റകൃത്യങ്ങള്‍ നടത്തിയാല്‍ ആർ.സി. ഉടമയും പ്രതിയാകും.

റെന്റ് എ ക്യാബ് അംഗീകൃതം

റെന്റ് എ ക്യാബ് എന്ന സംവിധാനം ഇപ്പോള്‍ കേരളത്തില്‍ സജീവമാണ്. അത്തരം വാഹനങ്ങളുടെ നമ്ബർ പ്ലേറ്റ് കറുപ്പില്‍ മഞ്ഞനിറമുള്ള അക്ഷരങ്ങളിലായിരിക്കും. റെന്റ് എ ക്യാബ് ബിസിനസ് വലിയ ഒരു ഗ്രൂപ്പിനുമാത്രമേ നടത്താനാകൂ. അൻപത് വാഹനത്തിനുമുകളില്‍ സ്വന്തമായുള്ള, ചുരുങ്ങിയത് അഞ്ചുജില്ലയില്‍ പ്രവർത്തിക്കുന്ന കമ്ബനികള്‍ക്കാണ് റെന്റ് എ ക്യാബ് ലൈസൻസ് ലഭിക്കുക. 

അവയ്ക്ക് ടൂറിസ്റ്റ് പെർമിറ്റും വേണം. മോട്ടോർവാഹനവകുപ്പിന്റെ നിയമമനുസരിച്ച്‌ അഞ്ചുവർഷംമാത്രമേ ഒരു വാഹനം വാടകയ്ക്ക് നല്‍കാൻ കഴിയൂ. ടാക്സി വാഹനങ്ങളെപ്പോലെ രണ്ടുവർഷം കൂടുമ്ബോള്‍ ഈ വാഹനങ്ങളും മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനകള്‍ക്ക് വിധേയമാക്കണം. സ്പീഡ് ഗവണർ, പാനിക് ബട്ടണ്‍, ജി.പി.എസ്. എന്നിവയും ഉണ്ടാകണം.

ഈ വാഹനങ്ങള്‍ക്ക് പ്രത്യേകം ഇൻഷുറൻസുണ്ട്. അപകടമുണ്ടായാല്‍ വാഹനത്തിലെ യാത്രക്കാർക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. എന്നാല്‍, ഓരോ കമ്ബനിയുടെ പോളിസിയുടെ അടിസ്ഥാനത്തില്‍ പാർട്ടിയില്‍നിന്ന് വാഹനത്തിന്റെ നോ ക്ലെയിം ബോണസ് ഈടാക്കാറുണ്ട്. വാഹനം അപകടത്തില്‍പ്പെട്ടാലും ഉപഭോക്താക്കളില്‍നിന്ന് വലിയ തുക റെന്റ് കമ്ബനികള്‍ ഈടാക്കാറില്ല.

പരിമിതികളുണ്ട് റെന്റ് എ കാറുകളെക്കുറിച്ച്‌ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. പരിശോധന നടത്താൻ പരിമിതികളുണ്ട്. പിടികൂടുമ്ബോള്‍ ബന്ധുവിന്റെ വാഹനമാണെന്നുപറഞ്ഞ് പലരും രക്ഷപ്പെടും. ആളുകള്‍ ടാക്സി വാഹനങ്ങള്‍ വാടകയ്ക്ക് വിളിക്കുമ്ബോള്‍ ഫിറ്റ്നസ്, പെർമിറ്റ്, ഇൻഷുറൻസ് തുടങ്ങിയവയും പരിശോധിച്ച്‌ ഉറപ്പുവരുത്തണം.

സി.ശ്യാം. എൻഫോഴ്സ്മെന്റ് ആർ.ടി.ഒ., കോട്ടയം

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                            Follow this link to join  WhatsApp group
https://chat.whatsapp.com/J0k00badfi0JK1dmjkDcGj


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0