marianvibes
marianvibes
Monday, 09 Dec 2024 00:00 am
marianvibes

marianvibes

പാലക്കാട്: യാക്കോബായ - ഓർത്തഡോക്‌സ് സഭാ തർക്കത്തില്‍ സഭാ തർക്കം മൂന്ന് കുരിശടികളും, പാരിഷ് ഹാളും സീല്‍ ചെയ്തു.

ചാലിശേരിയില്‍ യാക്കോബായ വിഭാഗം കൈവശം വെച്ചിരുന്ന വസ്തുക്കളാണ് സീല്‍ ചെയ്തത്. പൊലീസിൻ്റെ സഹായത്തോടെ ജില്ലാഭരണകൂടമാണ് നടപടി സ്വീകരിച്ചത്. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് പാലക്കാട് ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം ഒറ്റപ്പാലം സബ് കലക്ടർ മിഥുൻ പ്രേമരാജിൻ്റെ നേതൃത്വത്തില്‍ റവന്യു ഉദ്യോഗസ്ഥരും നൂറോളം പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് നടപടികള്‍ പൂർത്തിയാക്കി. കുരിശടികളിലെയും പാരീഷ് ഹാളിലെയും പൂട്ടുകള്‍ സീല്‍ ചെയ്തു നോട്ടീസ് പതിച്ചു. ഒക്ടോബറില്‍ ഇതേ നടപടിക്ക് വലിയ സന്നാഹവുമായി പൊലീസ് വന്നിരുന്നു. എന്നാല്‍ വിശ്വാസികളുടെ എതിർപ്പിനെ തുടർന്ന് പിന്മാറുകയായിരുന്നു. ഇന്ന് പ്രതിഷേധമുണ്ടായില്ല.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m