marianvibes
marianvibes
Monday, 09 Dec 2024 00:00 am
marianvibes

marianvibes

ന്യൂ ഡല്‍ഹി: രാജ്യതലസ്ഥാനത്തെ നാല്‍പ്പതിലധികം സ്ക്കൂളുകള്‍ക്ക് നേരെ ഒരേ സമയം ബോംബ് ഭീഷണി. തിങ്കളാഴ്‌ച രാവിലെയാണ് ഭീഷണി സന്ദേശം വന്നത്.

ഡിപിഎസ് ആർകെ പുരം, പശ്ചിം വിഹാറിലെ ജിഡി ഗോയങ്ക സ്‌കൂള്‍ എന്നിവയുള്‍പ്പെടെ 44 സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി നേരിടേണ്ടി വന്നുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിന് പിന്നാലെ വിദ്യാർത്ഥികളെ സ്‌കൂളില്‍ നിന്നും തിരിച്ചയച്ചു.

ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം വന്നത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ഇമെയില്‍ സന്ദേശം അയച്ചതെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. സ്‌കൂള്‍ കെട്ടിടങ്ങളില്‍ ഒന്നിലധികം ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഇമെയില്‍ സന്ദേശത്തില്‍ പറയുന്നത്. ഇതിന് പിന്നാലെ വലിയ ആശങ്കയാണ് ഉയരുന്നത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m