ക്രൈസ്തവർ നേരിടുന്ന പ്രശ്നങ്ങൾ,ദളിത് ക്രൈസ്‌തവർക്കു ലഭിക്കേണ്ട ആനുകുല്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര സർക്കാർ ശ്രദ്ധ പുലർത്തണമെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻസമിതി. കേന്ദ്ര ന്യൂനപക്ഷ- പാർലമെന്‍ററികാര്യ മന്ത്രി കിരൺ റിജിജുവുമായി സിബിസിഐ അംഗങ്ങൾ നടത്തിയ കൂടിക്കാഴ്‌ചയിലാണ് ഇക്കാര്യം അറിയിച്ചത്.
ക്രൈസ്തവർ നേരിടുന്ന പ്രശ്നങ്ങൾ, വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ എന്നിവയെപ്പറ്റി കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തിയതായി സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. മാത്യു കോയിക്കൽ വ്യക്തമാക്കി. അനുകൂലമായ സമീപനമാണു കേന്ദ്രമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m