ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ പിൻഗാമിയായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത യാക്കോബായ സഭയെ നയിക്കും. സഭയുടെ എപ്പിസ്കോപ്പൽ സൂനഹദോസ് പ്രസിഡൻ്റായ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ കാതോലിക്കാ ബാവയായി വൈകാതെ വാഴിക്കുമെന്ന് ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാര്‍ക്കീസ് ബാവ പ്രഖ്യാപിച്ചു.
ശാരീരിക അവശതകളെത്തുടർന്നു ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നു സഭയുടെ ഭരണപരമായ ചുമതലകൾ മെത്രാപ്പൊലീത്തൻ ട്രസ്‌റ്റി, യാക്കോബായ സഭ മലങ്കര മെത്രാപ്പൊലീത്ത എന്നീ നിലകളിൽ ജോസഫ് മാർ ഗ്രിഗോറിയോസ് വഹിച്ചു വരികയായിരുന്നു. ശ്രേഷ്ഠ ബാവായുടെ വിൽപത്രത്തിലും തൻ്റെ പിൻഗാമിയായി ജോസഫ് മാർ ഗ്രിഗോറിയോസ് വരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0