marianvibes
marianvibes
Tuesday, 10 Dec 2024 00:00 am
marianvibes

marianvibes

മാർ ജോർജ് കൂവക്കാടിന് റോമിലെ സീറോ മലബാർ വിശ്വാസികൾ സ്വീകരണം നൽകി. സീറോ മലബാർ സഭയ്ക്കായി ഫ്രാൻസിസ് പാപ്പ നൽകിയ റോമിലെ വിശുദ്ധ അനസ്താസിയ ബസിലിക്കയിൽവെച്ചായിരുന്നു പ്രൗഢഗംഭീരമായ സ്വീകരണ ചടങ്ങുകൾ ഇന്നലെ നടന്നത്. പ്രാദേശികസമയം ഉച്ചകഴിഞ്ഞു നടത്തിയ ആഘോഷ പരിപാടികളിൽ നിരവധി മെത്രാന്മാരും, വൈദികരും, സന്യസ്തരും അത്മായരും പങ്കെടുത്തു. നവ കർദ്ദിനാളിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ആഘോഷമായ വിശുദ്ധ ബലിക്കു ശേഷം, അനുമോദന സമ്മേളനവും, പരിപാടികളും സ്‌നേഹവിരുന്നും നടന്നു.

ദിവ്യബലിമദ്ധ്യേ, സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ്, വചന സന്ദേശം നൽകി. തുടർന്ന് നടന്ന അനുമോദന സമ്മേളനത്തിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണം നടത്തി. തന്റെ മറുപടി പ്രസംഗത്തിൽ, കർദ്ദിനാൾ ജോർജ് കൂവക്കാട്, ദൈവം നാളിതു വരെ വിവിധ വ്യക്തികൾ വഴിയായി തനിക്കു തന്ന എല്ലാ അനുഗ്രഹങ്ങൾക്കായും പ്രത്യേകം നന്ദി പറഞ്ഞു. തന്റെ കഴിവുകളോ മേന്മയോ അല്ല മറിച്ച്, ദൈവപരിപാലനയുടെ സ്നേഹസ്പർശമാണ് തന്റെ കർദ്ദിനാൾ പദവിയെന്നു മാർ ജോർജ് കൂവക്കാട് എടുത്തു പറഞ്ഞു. തനിക്കു വേണ്ടി ഇനിയും കൂടുതൽ പ്രാർത്ഥിക്കണമേയെന്ന്‌ അദ്ദേഹം അഭ്യർത്ഥിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m