marianvibes
marianvibes
Tuesday, 10 Dec 2024 00:00 am
marianvibes

marianvibes

റോമന്‍ നഗരമായ അക്വിലായില്‍ നിന്നും 1500 വര്‍ഷങ്ങളുടെ പഴക്കമുള്ള ക്രിസ്ത്യന്‍ ബസിലിക്ക കണ്ടെത്തി. റോമന്‍ ചക്രവര്‍ത്തി ജസ്റ്റീനിയന്‍ ഒന്നാമന്റെ കാലത്ത് നിര്‍മ്മിക്കപ്പെട്ടതാണ് ഈ ബസിലിക്കയെന്ന്‌ കരുതപ്പെടുന്നു. പുരാവസ്തുഗവേഷകനായ സ്റ്റെഫാന്‍ ഗ്രോയുടെ നേതൃത്വത്തിലുള്ള ഗവേഷകരാണ് ചരിത്രപരമായി വളരെയേറെ പ്രാധാന്യമുള്ള ഈ കണ്ടെത്തലിന്റെ പിന്നില്‍. ബൈസന്റൈന്‍ കാലത്ത് അക്വിലായ്ക്കുണ്ടായിരുന്ന വിശ്വാസപരവും ചരിത്രപരവുമായ പ്രാധാന്യത്തെ വെളിപ്പെടുത്തുന്നതാണ് ഈ കണ്ടെത്തലെന്ന് ഓസ്ട്രിയന്‍ ആര്‍ക്കിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദി ഓസ്ട്രിയന്‍ അക്കാദമി ഓഫ് സയന്‍സസിലെ (ഒ.എ.ഡബ്ലിയു) ഗവേഷകര്‍ വ്യക്തമാക്കി.

നാലാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതപ്പെടുന്ന ഈ ബസിലിക്ക ആറാം നൂറ്റാണ്ടില്‍ വിപുലീകരിച്ചുവെന്നു അനുമാനിക്കപ്പെടുന്നു. മൂന്ന് ഇടനാഴികളും, പാര്‍ശ്വമുറിയും ഉള്‍പ്പെടുന്ന ബസിലിക്കയുടെ ഘടന ഈജിപ്ത്, തുര്‍ക്കി, ബാള്‍ക്കന്‍സ് മേഖലകളിലെ ബൈസന്റൈന്‍ വാസ്തുകലയോട് വളരെയേറെ സാമ്യമുള്ളതാണെന്ന് ഗവേഷകര്‍ വെളിപ്പെടുത്തി.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m