തിരുവനന്തപുരം: ഉപഭോക്താക്കളില്‍ നിന്ന് ടിഒഡി അഥവാ ടൈം ഓഫ് ഡേ ഈടാക്കാനുള്ള വൈദ്യുതി ബോർഡിന്റെ തീരുമാനം ബാധിക്കുക 7.90 ലക്ഷം പേരെ.
പ്രതിമാസം 250 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവർക്കാണ് ടിഒഡി ബാധകമാവുക. 20 കോടിയിലധികം രൂപയാണ് കെഎസ്‌ഇബിക്കു ചെലവ് വരിക. ഈ തുക മീറ്റർ വാടകയായി ഉപയോക്താക്കള്‍ നല്‍കണം.
രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയുള്ള വൈദ്യുതി ഉപയോഗത്തിന് നിരക്കില്‍ 10% ഇളവ് ലഭിക്കുമെന്ന നേട്ടമുണ്ടെങ്കിലും വൈദ്യുതി ഉപയോഗം കൂടിയ വൈകിട്ട് ആറ് മുതല്‍ രാത്രി 10 വരെ 25% അധിക നിരക്ക് നല്‍കേണ്ടി വരും. നിരക്കു വർദ്ധനയ്ക്കു മുൻപ് ഇത് 20% ആയിരുന്നു. നിലവില്‍ ടിഒഡി ബില്ലിംഗില്‍ ഉള്‍പ്പെട്ടിട്ടുള്ളവർക്കും ഈ വർദ്ധന ബാധകമാകും. ഡിസംബർ 5നാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയത്.
നിലവില്‍ 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന അഞ്ച് ലക്ഷത്തോളം ഉപയോക്താക്കളുടെ വീട്ടില്‍ ടിഒഡി മീറ്റർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവർക്ക് സ്ലാബ് അനുസരിച്ചുള്ള (ടെലിസ്കോപിക്) ബില്‍ ആണ് നല്‍കിയിരുന്നത്. ഈ മീറ്ററിലെ പ്രോഗ്രാമിംഗ് മാറ്റിയാല്‍ ടിഒഡി ബില്‍ നല്‍കാനാകും.
അതേസമയം, വൈദ്യുതി നിരക്ക് യൂണിറ്റിന് 16 പൈസ വർദ്ധിപ്പിച്ച് നടപ്പിലാക്കിയതിനു പിന്നാലെ ഇന്ധനസെസ് ഇനത്തില്‍ യൂണിറ്റിന് 17 പൈസ കൂടി വർദ്ധിപ്പിക്കണമെന്ന കെ.എസ്.ഇ.ബിയുടെ ആവശ്യം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ തള്ളി. ഇതുസംബന്ധിച്ച് ഇന്നലെ നടന്ന പൊതുതെളിവെടുപ്പിലാണ് കെ.എസ്.ഇ.ബിയുടെ അപേക്ഷ കമ്മിഷൻ ചെയർമാൻ ടി.കെ.ജോസ് നിരാകരിച്ചത്.
നിലവില്‍ ഇന്ധന സെസായി 20 പൈസ വാങ്ങുന്നുണ്ട്. ഇതുള്‍പ്പെടെ ഈ മാസം മുതല്‍ 36പൈസയാണ് യൂണിറ്റ് വൈദ്യുതിയില്‍ ജനങ്ങള്‍ കൂടുതല്‍ നല്‍കേണ്ടിവരിക. അതിനു പുറമെയാണ് 17പൈസ കൂടി മൂന്നു മാസത്തേക്ക് ഈടാക്കാൻ അനുവദിക്കണമെന്ന അപേക്ഷ എത്തിയത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m