1991 ലെ ആരാധനാലയ നിയമത്തിന്റെ ചില വ്യവസ്ഥകളുടെ ഭരണഘടനാസാധുത ചോദ്യം ചെയ്തു സമർപ്പിച്ച ഒരുകൂട്ടം ഹർജികളിൽ ഈ മാസം 12ന് സുപ്രീംകോടതിയിൽ വാദം ആരംഭിക്കും. ഇതിനായി ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ജസ്റ്റീസുമാരായ സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവരാണു ബെഞ്ചിലെ മറ്റു ജഡ്ജിമാർ.
നിയമം ഏകപക്ഷീയവും യുക്തിരഹിതവുമാണെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 14, 25 പ്രകാരമുള്ള മൗലികാവകാശങ്ങളുടെ ലംഘനത്തിലേക്ക് ഈ നിയമം നയിക്കുന്നുവെന്നും ഹർജിക്കാരിൽ പ്രധാനിയായ അശ്വനി കുമാർ ഉപാധ്യായ വാദിക്കുന്നു.
നേരത്തെ 2022 മാർച്ചിൽ നിയമത്തിന്റെ സാധുത പരിശോധിക്കാൻ ഹർജിക്കാരനായ ഉപാധ്യായ സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി പ്രതികരണം തേടിയിരുന്നു. എന്നാൽ ഇതുവരെ കേന്ദ്രസർക്കാരിന്റെ പ്രതികരണം കോടതിക്കു ലഭിച്ചിട്ടില്ല.
നിയമത്തിലെ സെക്ഷൻ 2 ,3 , 4 എന്നിവ റദ്ദാക്കണമെന്നാണ് ആവശ്യം. ഈ വ്യവസ്ഥകൾ ഏതെങ്കിലും വ്യക്തിയുടെയോ മതവിഭാഗത്തിന്റെയോ ആരാധനാലയം തിരിച്ചുപിടിക്കാനുള്ള നിയമപരമായ പരിഹാരം ഇല്ലാതാക്കുന്നുവെന്നും ഹർജിക്കാർ വാദിക്കുന്നു.
1947 ഓഗസ്റ്റ് 15ലെ ആരാധനാലയത്തിന്റെ സ്വഭാവം നിലനിർത്തുമെന്നും അതിനുമുൻപ് ഏതു സമയത്തും ഏതെങ്കിലും മതപരമായ സ്വത്തുക്കൾ കൈയേറിയതിനെതിരായ ഏതെങ്കിലും തർക്കവുമായി ബന്ധപ്പെട്ട് ഒരു കോടതിയിലും കേസോ നടപടികളോ ഉണ്ടാകില്ലെന്നുമാണ് നിയമത്തിലുള്ളത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m