സമൂഹത്തിൽ നിഷേധിക്കപ്പെടുന്നവരുടെയും അവകാശങ്ങള്‍ക്കായി പോരാടുന്നവരുടെയും ശബ്ദമാകണo മാധ്യമങ്ങളെന്ന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. ഇക്കാര്യത്തില്‍ ക്രൈസ്തവ മാധ്യമങ്ങള്‍ക്ക് പ്രത്യേക ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇരിങ്ങാലക്കുട രൂപതയുടെ ‘കേരളസഭ’ കുടുംബ സംഗമവും അവാര്‍ഡ് ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതയെ എതിര്‍ക്കണം. സമൂഹത്തില്‍ ദുര്‍ബല വിഭാഗങ്ങളുടെ പക്ഷത്തു നിലയുറപ്പിച്ചു മാധ്യമധര്‍മം നിര്‍വഹിക്കണം. മാനവിക മൂല്യങ്ങള്‍ക്കായി നിലകൊള്ളുന്ന മാധ്യമങ്ങള്‍ക്ക് വിശ്വാസിസമൂഹം പിന്തുണ നല്‍കണമെന്നും വത്തിക്കാന്‍ സൂനഹദോസ് ചൂണ്ടിക്കാണിച്ച മാധ്യമ പ്രേഷിതത്വത്തില്‍ അങ്ങനെ പങ്കാളികളാകണമെന്നും മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു.
ഇരിങ്ങാലക്കുട രൂപതയുടെ ഈ വര്‍ഷത്തെ ‘കേരളസഭാതാരം’ അവാര്‍ഡ് പ്രമുഖ വചനപ്രഘോഷകന്‍ ഫാ. മാത്യു നായ്ക്കംപറമ്പിലിനാണ്. ‘സേവനപുരസ്‌ക്കാരം’ ബഹുമതികള്‍ മോതിരക്കണ്ണിയിലെ ‘അമ്മ’ അഭയകേന്ദ്രം സ്ഥാപക ഡയറക്ടറും ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജ് മുന്‍ പ്രിന്‍സിപ്പലുമായ സിസ്റ്റര്‍ മേരി പാസ്റ്ററിനും കെസിവൈഎം യുവപ്രതിഭ ജെറി ജോമോനും സമ്മാനിച്ചു.
വികാരി ജനറല്‍ മോണ്‍. വില്‍സണ്‍ ഈരത്തറ അധ്യക്ഷത വഹിച്ചു. കേരളസഭ മാനേജിംഗ് ഡയറക്ടര്‍ ഫാ. ലിജു മഞ്ഞപ്രക്കാരന്‍, അസോഷ്യേറ്റ് മാനേജിംഗ് ഡയറക്ടര്‍ ഫാ. ജെയ്‌സണ്‍ വടക്കുംഞ്ചേരി, ഫാ. ജോജി പാലമറ്റത്ത്, ജോഷി പുത്തിരിക്കല്‍, പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ട്രീസ ജോസഫ്, ജോസ് തളിയത്ത്, ഫാ. ടിന്റോ കൊടിയന്‍ എന്നിവര്‍ പ്രസംഗിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0