പാലക്കാട്: വിദ്യാർഥികളുടെ നേരെ പാഞ്ഞു കയറി അപകടം ഉണ്ടാക്കിയ ലോറിയില്‍ അമിത ലോഡില്ലെന്നും ടയറിന് പ്രശ്നമില്ലെന്നും എംവിഡി.
പ്രാഥമിക പരിശോധനയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉദ്യോ ഗസ്ഥർ.മഴയില്‍ ഗ്രിപ്പ് നഷ്ടപ്പെട്ടതാണോ അപകടകാരണമെന്നും മറ്റുമുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണത്തില്‍ മാത്രമേ വ്യക്തത വരൂവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
KL59T7475 ലോറിയാണ് അപകടത്തില്‍പ്പെട്ടത്. എതിരെവന്ന മഹാരാഷ്ട്ര രജിസ്ട്രേഷൻ ലോറി ഇടിച്ച് സിമന്റ് കയറ്റിവന്ന ലോറി മറിയുകയായിരുന്നു. വൈകുന്നേരം നാലുമണിയോടെ പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർഥിനികള്‍ വീട്ടിലേക്കു മടങ്ങാൻ ബസ് സ്റ്റോപ്പില്‍ കാത്തുനില്‍ക്കുമ്ബോഴായിരുന്നു അപകടം. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ കരിമ്ബ ഹയർസെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m