സീറോ മലബാർ സഭയുടെ മിഷൻ, മതബോധന ഓഫീസുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന മിഷൻ ക്വസ്റ്റ് 2024 നാളെ ഡിസംബർ 14 ശനിയാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം ആറ് മണിക്ക് നടത്തപ്പെടുന്നു. ആഗോളതലത്തിൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്കു എന്നീ ഭാഷകളിലായി നടക്കുന്ന ഓൺലൈൻ ക്വിസ് മത്സരത്തിന്റെ നാലാം പതിപ്പാണിത്. ഗൂഗിൾ ഫോം വഴി നടത്തപെടുന്ന ഈ ക്വിസ് മത്സരം വൈകുന്നേരം ആറു മണി മുതൽ 40 മിനിറ്റ് നേരത്തേക്ക് സജീവമായിരിക്കും.
പഠനഭാഗ സംബന്ധമായ ചോദ്യങ്ങളും ഉത്തരങ്ങളും അഞ്ചു ഭാഷകളിലും https://www.syromalabarmission.com/ വെബ്സൈറ്റിലും സീറോമലബാർ മിഷൻ യൂട്യൂബ് ചാനലിലും, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം പ്ലാറ്റുഫോമുകളിലും ലഭ്യമാണ്. പഠനഭാഗങ്ങൾ നല്കപ്പെട്ടിരിക്കുന്നത് വി. ലൂക്കയുടെ സുവിശേഷത്തിലെ ഈശോയുടെ മിഷൻ പ്രവർത്തനങ്ങൾ, ഇവാൻജെലി ന്യൂൺഷിയാന്തി (സുവിശേഷ പ്രഘോഷണം) എന്ന അപ്പസ്തോലിക പ്രബോധനം, സീറോമലബാർസഭയുടെ ആരാധനക്രമ-വിശ്വാസപരിശീലനം 1 & 2 അധ്യായങ്ങൾ എന്നിവയിൽ നിന്നാണ്.
രണ്ടു വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ ജൂനിയേഴ്‌സിനും (18 വയസ്സുവരെ), സീനിയേഴ്‌സിനും (മറ്റുള്ള എല്ലാവരും) വ്യത്യസ്ത ചോദ്യപേപ്പറുകൾ ആയിരിക്കും. മത്സരാർത്ഥികൾക്ക് മുൻകൂട്ടിയുള്ള രജിസ്ട്രേഷൻ ആവശ്യമില്ല. ഗൂഗിൾ ഫോം തുറക്കുമ്പോൾ പേര്, വീട്ടുപേര്, ഇടവക, രൂപത, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ നല്കണം. നിങ്ങളുടെ രൂപത, അപ്പസ്റ്റോലിക് വിസിറ്റേഷൻ, ഗൾഫ്, മറ്റുള്ളവ എന്നിവ കൃത്യമായി രേഖപ്പെടുത്തണം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m