marianvibes
marianvibes
Friday, 13 Dec 2024 00:00 am
marianvibes

marianvibes

പെറുവിന്റെ തലസ്ഥാന നഗരമായ ലിമായില്‍ സ്വവര്‍ഗ്ഗാനുരാഗ ബന്ധത്തെ അനുകൂലിക്കുന്ന ബില്ലിനെതിരെ  നടന്ന പ്രതിഷേധ ധര്‍ണ്ണ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

 ഏതാണ്ട് അരലക്ഷത്തോളം പേരാണ് നീലയും, പിങ്കും നിറത്തിലുള്ള കൊടികളും, ബലൂണുകളുമായി പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നത്. പുരുഷനും സ്ത്രീയും തമ്മിലുള്ള സ്വാഭാവിക വിവാഹബന്ധവും വിവാഹത്തിന്റെ പവിത്രതയും കാത്തുസൂക്ഷിക്കണമെന്ന ആവശ്യവുമായി ക്രൈസ്തവ നേതാക്കളും, രാഷ്ട്രീയക്കാരും, കുടുംബങ്ങളും പ്ലാസാ സാന്‍ മാര്‍ട്ടിനില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു.

ഇക്കഴിഞ്ഞ നവംബര്‍ 21നാണ് പെറുവിലെ ജസ്റ്റിസ് ആന്‍ഡ്‌ ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന്‍ 02803/2022-CR എന്ന വിവാദ ബില്ലിന് അംഗീകാരം നല്‍കിയത്. 5 പേര്‍ പങ്കെടുക്കാതിരുന്ന വോട്ടെടുപ്പില്‍ ഒന്‍പതിനെതിരെ 12 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. പ്ലീനറി സെഷന്‍ ചര്‍ച്ചചെയ്ത് അംഗീകാരം നല്‍കിയാല്‍ മാത്രമേ ബില്‍ നിയമമാവുകയുള്ളൂ. ഇതിനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. പുതിയ പദവി പുരുഷനും സ്ത്രീയും തമ്മിലുള്ള സ്വാഭാവിക വിവാഹബന്ധത്തിന് സമാനമായ അവകാശങ്ങള്‍ സ്വവര്‍ഗ്ഗാനുരാഗികളായ ദമ്പതികള്‍ക്ക് നല്‍കുവാനാണ് ശ്രമിക്കുന്നതെന്നും ഇത് കുട്ടികളുടെ പൈതൃകാവകാശത്തേപ്പോലും ബാധിക്കുമെന്നും ക്രൈസ്തവ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m