തിരുവനന്തപുരം: ക്രിപ്റ്റോകറൻസി കൈമാറ്റം നിരീക്ഷിക്കാൻ ടൂള്‍ സ്വന്തമാക്കി കേരള പൊലീസ്. ക്രിപ്റ്റോകറൻസി വഴിയുള്ള സാമ്ബത്തിക കൈമാറ്റം അറിയിക്കുന്ന നിരീക്ഷണ ടൂളായ 'ചെയിൻ അനാലിസിസ്' ആണ് കേരള പൊലീസ് സ്വന്തമാക്കിയത്.
45 ലക്ഷം രൂപയാണ് ഈ നിരീക്ഷണ ടൂളിൻ്റെ വില. ഇതോടെ പണം ക്രിപ്റ്റോയിലേയ്ക്ക് മാറ്റിയാല്‍ തിരികെ കിട്ടാത്ത സ്ഥിതിയ്ക്ക് മാറ്റം വരും. നിലവില്‍ ഇഡിയും കേന്ദ്ര ഇൻ്റലിജൻസ് ബ്യൂറോയും മാത്രമാണ് ഈ നിരീക്ഷണ ടൂള്‍ ഉപയോഗിക്കുന്നത്.
ക്രിപ്റ്റോ ഇടപാടുകള്‍ നടത്തുന്ന കമ്ബ്യൂട്ടറിൻ്റെയോ മൊബൈല്‍ ഫോണിൻ്റെയോ ഐപി അഡ്രസ് ഈ ടൂള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ കണ്ടെത്താൻ കഴിയും. ഒരു ക്രിപ്റ്റോ വാലറ്റില്‍ നിന്നും മറ്റ് ക്രിപ്റ്റോ വാലറ്റുകളിലേയ്ക്ക് പണം മാറ്റിയാലും അവിടെ നിന്ന് രാജ്യത്തിന് പുറത്തുള്ള അക്കൗണ്ടിലേയ്ക്ക് മാറ്റിയാലും അതിനുപയോഗിച്ച മൊബൈല്‍ ഫോണിൻ്റെയോ കമ്ബ്യൂട്ടറിൻ്റെയോ ഐപി അഡ്രസ് വിലാസം ഈ നിരീക്ഷണ ടൂള്‍വഴി കണ്ടെത്താൻ കഴിയും. ഇതിലൂടെ ക്രിപ്റ്റോ വിനിമയം നടത്തിയത് ആരാണെന്ന് ഇനി എളുപ്പത്തില്‍ കണ്ടെത്താൻ സാധിക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/J0k00badfi0JK1dmjkDcGj
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0