marianvibes
marianvibes
Saturday, 14 Dec 2024 00:00 am
marianvibes

marianvibes

ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയില്‍ ഇടം നേടി ധനമന്ത്രി നിർമ്മല സീതാരാമൻ. ബിസിനസ്സ്, വിനോദം, രാഷ്ട്രീയം, ജീവകാരുണ്യപ്രവർത്തനം തുടങ്ങി വിവിധ മേഖലകളില്‍ സ്വാധീനം ചെലുത്തിയവരെ ഉള്‍പ്പെടുത്തിയാണ് ഫോബ്‌സ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

ഫോബ്‌സിന്റെ 21-ാമത് വാർഷിക പട്ടികയില്‍ ഇന്ത്യയില്‍ നിന്നും നിർമ്മലാ സീതാരാമൻ കൂടാതെ രാജ്യത്ത് നിന്ന് രണ്ട് വനിതകളും കൂടി ഉള്‍പ്പെടുന്നു. 

നിർമല സീതാരാമൻ

ഫോബ്‌സിന്റെ പട്ടികയില്‍ 28 -ാം സ്ഥാനത്താണ് ഇന്ത്യയുടെ ധനമന്ത്രി നിർമല സീതാരാമൻ. 2019 മെയിലാണ് നിർമല സീതാരാമൻ ധനമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. 2024 ജൂണിലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം വീണ്ടും നിയമിതയായി. ഇന്ത്യയുടെ ഏകദേശം 4 ട്രില്യണ്‍ ഡോളർ സമ്ബദ്‌വ്യവസ്ഥ കൈകാര്യം ചെയ്യാനുള്ള ചുമതല വഹിക്കുന്ന നിർമല സീതാരാമൻ, നിലവില്‍ ആഗോളതലത്തില്‍ അഞ്ചാമത്തെ വലിയ ജിഡിപിയുള്ള ഇന്ത്യ, 2027 ഓടെ ജപ്പാനെയും ജർമ്മനിയെയും മറികടന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്ബദ്‌വ്യവസ്ഥയായി മാറുമെന്ന് നിർമല സീതാരാമൻ പ്രവചിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്ബ്, നിർമല സീതാരാമൻ യുകെയിലെ അഗ്രികള്‍ച്ചറല്‍ എഞ്ചിനീയേഴ്‌സ് അസോസിയേഷനിലും ബിബിസി വേള്‍ഡ് സർവീസിലും പ്രവർത്തിച്ചിരുന്നു. കൂടാതെ മുൻപ് ഇന്ത്യയുടെ ദേശീയ വനിതാ കമ്മീഷൻ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 

റോഷ്‌നി നാടാർ മല്‍ഹോത്ര 

ഫോബ്‌സിന്റെ പട്ടികയില്‍ 81-ാം സ്ഥാനത്താണ് റോഷ്‌നി നാടാർ മല്‍ഹോത്ര, ഇന്ത്യയിലെ പ്രമുഖ ഐടി സേവന സ്ഥാപനങ്ങളിലൊന്നായ എച്ച്‌സിഎല്‍ ടെക്‌നോളജീസിൻ്റെ ചെയർപേഴ്‌സണും എച്ച്‌സിഎല്‍ കോർപ്പറേഷൻ്റെ സിഇഒയുമാണ് റോഷ്‌നി. 

കിരണ്‍ മജുംദാർ-ഷാ 

ഫോബ്‌സിൻ്റെ പട്ടികയില്‍ റോഷ്‌നി നാടാർക്ക് തൊട്ടുപിന്നിലാണ് കിരണ്‍ മജുംദാർ-ഷാ. ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യക്തികളില്‍ 91-ആം സ്ഥാനത്തുള്ള കിരണ്‍ മജുംദാർ, 1978-ല്‍ സ്ഥാപിതമായ ബയോകോണ്‍ എന്ന ബയോഫാർമസ്യൂട്ടിക്കല്‍ കമ്ബനിയുടെ സ്ഥാപകയും ചെയർപേഴ്‌സണുമാണ്. യുഎസ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വിപണികളിലേക്ക് എത്തിയ ബയോകോണ്‍ താമസിയാതെ, ഏഷ്യയിലെ ഏറ്റവും വലിയ ഇൻസുലിൻ നിർമ്മാണ കേന്ദ്രങ്ങളിലൊന്ന് മലേഷ്യയില്‍ ആരംഭിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m