marianvibes
marianvibes
Saturday, 14 Dec 2024 00:00 am
marianvibes

marianvibes

ന്യൂ ഡല്‍ഹി: വ്യാജ ഇന്ത്യൻ പാസ്പോർട്ടുകള്‍ തരപ്പെടുത്തിക്കൊടുക്കുന്ന റാക്കറ്റ് ഡല്‍ഹിയില്‍ പിടിയില്‍. 23 ഏജന്റുമാർ ഉള്‍പ്പെടെ 42 പേരെയാണ് ഡല്‍ഹി പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.

വിദേശികള്‍ക്ക് വ്യാജ ഇന്ത്യൻ പാസ്പോർട്ട് നിർമ്മിച്ച്‌ നല്‍കുന്നതായിരുന്നു സംഘത്തിന്റെ രീതി. പിടിയിലായവരില്‍ വിവിധ രാജ്യക്കാരുണ്ട്. ഇവരില്‍ 13 പേർ ബംഗ്ലാദേശ് പൗരന്മാരാണ്.

പിടിയിലായവരില്‍ 23 പേർ ഏജന്റുമാരായി പ്രവർത്തിച്ചിരുന്നവരാണെന്നും മറ്റുള്ളവർ വിദേശികളായ യാത്രക്കാരാണെന്നും ഡല്‍ഹി പൊലീസ് പറഞ്ഞു. 13 ബംഗ്ലാദേശ് പൗരന്മാർക്ക് പുറമെ നാല് പേർ മ്യാൻമറില്‍ നിന്നുള്ളവരും മൂന്ന് പേർ നേപ്പാളില്‍ നിന്ന് ഇന്ത്യയില്‍ എത്തിയവരും ഒരു അഫ്ഗാൻ പൗരനും അറസ്റ്റിലായിട്ടുണ്ട്. അനധികൃതമായി വിദേശയാത്ര ചെയ്യുന്നതിനാണ് ഇവരെല്ലാം വ്യാജ ഇന്ത്യൻ പാസ്‍പോർട്ട് സ്വന്തമാക്കിയതെന്നും പൊലീസ് കണ്ടെത്തി. അനധികൃതമായി ഇന്ത്യൻ അതിർത്തി കടന്ന് അയല്‍ രാജ്യങ്ങളില്‍ നിന്നെത്തിയ ശേഷം വ്യാജ രേഖകള്‍ ചമച്ച്‌ ഇന്ത്യൻ പാസ്പോർട്ട് സംഘടിപ്പിക്കുന്ന തരത്തിലായിരുന്നു ഇവരുടെ പ്രവർത്തനമെന്ന് ഡല്‍ഹി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ഉഷ രംഗ്‍നാനി പറഞ്ഞു.

അറസ്റ്റിലായ ഏജന്റുമാരില്‍ ഒൻപത് പേർ ബംഗാളില്‍ നിന്നുള്ളവരാണ്. നാല് പേർ ഡല്‍ഹിക്കാരും മൂന്ന് പേർ മഹാരാഷ്ട്രക്കാരും ഉത്തർപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, ഒഡിഷ, രാജസ്ഥാൻ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരുമാണ് പിടിയിലായത്. വിദേശികള്‍ക്ക് വേണ്ടി ഇന്ത്യയിലെ ജനന സർട്ടിഫിക്കറ്റുകള്‍ പോലുള്ള രേഖകളാണ് ആദ്യം ഇവർ ഉണ്ടാക്കുന്നത്. പിന്നീട് ഇത് ഉപയോഗിച്ച്‌ മറ്റ് രേഖകള്‍ നേടും. ഈ രേഖകള്‍ എല്ലാം സമർപ്പിച്ച്‌ പാസ്‍പോർട്ട് സ്വന്തമാക്കുകയും ചെയ്യുകയായിരുന്നു.

പശ്ചിമ ബംഗാള്‍, ഡല്‍ഹി, മഹാരാഷ്ട്ര എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു റാക്കറ്റിന്റെ പ്രവർത്തനം. നേരത്തെ യുഎഇയില്‍ നിന്നെത്തിയ ഒരു ബംഗ്ലാദേശ് പൗരന്റെ പക്കല്‍ നിന്ന് വ്യാജ ഇന്ത്യൻ പാസ്‍പോർട്ട് കണ്ടെടുത്തിരുന്നു. ഇതിനെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബംഗ്ലാദേശ് പൗരന്മാർക്ക് വ്യാജ ഇന്ത്യൻ പാസ്‍പോർട്ടുകള്‍ തരപ്പെടുത്തിക്കൊടുക്കുന്ന സംഘം പിടിയിലായത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m