marianvibes
marianvibes
Saturday, 14 Dec 2024 00:00 am
marianvibes

marianvibes

വഖഫ് അധിനിവേശത്തിനെതിരെ മുനമ്പം ജനത നടത്തുന്ന റിലേ നിരഹാരസമരം 62-ാം ദിനത്തിലേക്ക്. 61-ാം ദിനത്തിലെ സമരം ഫാ. അജേഷ് മാത്യു ഉദ്ഘാടനം ചെയ്തു.
കര്‍മ്മലീത്ത മഞ്ഞുമ്മല്‍ പ്രൊവിന്‍സ് വികാര്‍ പ്രൊവിന്‍ഷ്യല്‍ ഫാ. പ്രസാദ് തെരുവത്ത്, മഞ്ഞുമ്മല്‍ പ്രൊവിന്‍സ് വൈദികര്‍,  ബ്രദേഴ്‌സ്, ഇടവക ജനങ്ങള്‍, ഓച്ചംതുരുത്ത് നിത്യ സഹായ മാതാ ദേവാലയ വികാരി ഫാ. ഡെന്നി പാലക്കപറമ്പില്‍, ഫാ. സിജോ മാളിയേക്കല്‍ കപ്പുച്ചിന്‍ എന്നിവര്‍ ഐകദാര്‍ഢ്യവുമായി സമരപന്തലില്‍ എത്തി.
ഓച്ചതുരുത്ത് നിത്യസഹായ മാതാ ഇടവക കെഎല്‍സിഎ അംഗങ്ങളായ സുസ്മി സുര്‍ജിത്ത്, സ്മിത അഖില്‍, ബാബു അട്ടിപേറ്റി, ജിബിന്‍ കളരിക്കല്‍, ആന്റണി സജി, സാബു വാരിയത്ത്, ലൈജു കളരിക്കല്‍, ലിജി ലൈജു, എന്നിവരും, മുനമ്പം കടപ്പുറം പ്രദേശവാസികളായ മേരി ആന്റണി, എമേഴ്സന്‍ അന്തോണി, കുഞ്ഞുമോന്‍ ആന്റണി, സിന്ധു പീറ്റര്‍, സിന്ധ്യ മാര്‍ട്ടിന്‍, ജോസി കളത്തില്‍, ജോണ്‍ അറക്കല്‍ എന്നിവരും നിരാഹാരത്തില്‍ പങ്കുച്ചേര്‍ന്നു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m