ക്രൈസ്തവ ജീവിതത്തിൽ പ്രാർത്ഥനയുടെ പ്രാധാന്യവും, എപ്രകാരം പ്രാർത്ഥിക്കണമെന്നുള്ള നിർദേശവും നൽകിക്കൊണ്ട് ഫ്രാൻസിസ് പാപ്പാ സമൂഹ മാധ്യമമായ എക്‌സിൽ ഹ്രസ്വസന്ദേശം കുറിച്ചു.
ദുർബലരും ബലഹീനരുമായ മനുഷ്യർ, തങ്ങളുടെ അയോഗ്യതകൾ ദൈവതിരുമുൻപിൽ ഏറ്റു പറഞ്ഞു പ്രാർത്ഥിക്കുമ്പോഴാണ്, പ്രാർത്ഥനയുടെ ഫലം ലഭിക്കുന്നതെന്ന് അടിവരയിട്ടുകൊണ്ടാണ് മാർ പാപ്പായുടെ സന്ദേശം.
സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:"നാം ദുർബലരെങ്കിലും, എങ്ങനെ പ്രാർത്ഥിക്കണമെന്ന് നമുക്കറിയാം. ഇതാണ് നമ്മുടെ മഹത്തായ അന്തസ്സ്. ദൈവീകഹൃദയത്തിനരുരൂപമായി പ്രാർത്ഥിക്കുമ്പോൾ, ആ പ്രാർത്ഥന അത്ഭുതമുളവാക്കുന്നു."
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0