marianvibes
marianvibes
Sunday, 15 Dec 2024 00:00 am
marianvibes

marianvibes

ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ട്യൂഷന്‍ സെന്ററുകളിലും, ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളിലും പഠിപ്പിക്കുന്ന സര്‍ക്കാര്‍ അധ്യാപരുടെ വിവരങ്ങള്‍ ശേഖരിച്ച്‌ വിദ്യാഭ്യാസ വകുപ്പ്.

അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നാളെ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും. ഇത്തരം അധ്യാപകര്‍ക്കുള്ള നടപടികളും യോഗം ചര്‍ച്ച ചെയ്യും. ചോദ്യപേപ്പര്‍ തയ്യാറാക്കുന്നത് മുതല്‍ വിതരണം ചെയ്യുന്നത് വരെ എവിടെയാണ് സുരക്ഷാ വീഴ്ച സംഭവിച്ചത് എന്ന് വിശദമായി പരിശോധിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.

സര്‍ക്കാര്‍ ശമ്പളം പറ്റി, സ്വകാര്യ ട്യൂഷനെടുക്കുന്ന അധ്യാപകരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ എഇഒ, ഡിഇഒ മാര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m