marianvibes
marianvibes
Sunday, 15 Dec 2024 00:00 am
marianvibes

marianvibes

തിരുവനന്തപുരം: ഉറക്കം വരുന്നുവെന്ന് തോന്നിയാല്‍ തീര്‍ച്ചയായും ഡ്രൈവിംഗ് നിര്‍ത്തിവെയ്ക്കണമെന്ന് കേരളാ പൊലീസ്.

വളരെയധികം ശ്രദ്ധ വേണ്ട ജോലിയാണ് ഡ്രൈവര്‍മാരുടേത് എന്നും അതുകൊണ്ടു തന്നെ കൂടുതല്‍ വിശ്രമവും ആവശ്യമാണ് എന്നുമാണ് കേരള പൊലീസ് പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

ഉറക്കത്തിനായി ശരീരം ആവശ്യപ്പെടുമ്ബോള്‍ അതിനെ മറികടക്കാന്‍ ശ്രമിക്കുന്നതാണ് പുലര്‍കാലത്തെ അപകടങ്ങള്‍ക്ക് പ്രധാന കാരണമെന്ന് കേരളാ പൊലീസ് പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

പത്തനംതിട്ടയില്‍ ഇന്ന് രാവിലെ നടന്ന അപകടത്തെ കൂടി ചൂണ്ടിക്കാട്ടിയാണ് കേരളാ പൊലീസിന്റെ ഈ പോസ്റ്റ്.

കേരള പൊലീസിന്റെ പോസ്റ്റ്...

ഡ്രൈവിംഗിനിടെ ഉറക്കത്തോട് വാശി കാണിക്കേണ്ട????.

വളരെയധികം ശ്രദ്ധ വേണ്ട ജോലിയാണ് ഡ്രൈവര്‍മാരുടേത്. അതുകൊണ്ടുതന്നെ കൂടുതല്‍ വിശ്രമവും ആവശ്യമാണ്. ഡ്രൈവ് ചെയ്യുമ്ബോള്‍ ഉറക്കം വരുന്നത് ഡ്രൈവര്‍മാരെ ബുദ്ധിമുട്ടിലാക്കുന്ന കാര്യമാണ്.

പലപ്പോഴും അറിയാതെയാണ് ഡ്രൈവര്‍ ഉറക്കത്തിലേയ്ക്ക് വീണുപോകുന്നത്. ഉറക്കം വരുന്നുവെന്ന് തോന്നിയാല്‍ തീര്‍ച്ചയായും ഡ്രൈവിംഗ് നിര്‍ത്തിവെയ്ക്കണം.

ഏകദേശം 15 ശതമാനം അപകടങ്ങളേ രാത്രി നടക്കുന്നുള്ളൂ എങ്കിലും മരിക്കുന്നതിന്റെ അറുപതുശതമാനവും രാത്രി അപകടങ്ങളിലാണ്.

രാത്രിനടക്കുന്ന അപകടങ്ങളുടെ തീവ്രത കൂടുതലാണ് എന്നതാണ് കാരണം. ഇത്തരം അപകടങ്ങളില്‍ വാഹനം നിര്‍ത്താനുള്ള ശ്രമം പോലും ഉണ്ടാവില്ല. ഫുള്‍ സ്പീഡിലായിരിക്കും ഇടിക്കുന്നത്.

എല്ലാ മനുഷ്യരിലും ഒരു ബയോളജിക്കല്‍ ക്ലോക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. ദിനവും ഉറങ്ങുന്ന സമയമാകുമ്ബോള്‍ മനസ്സും ശരീരവും ആ പ്രവര്‍ത്തിയിലേയ്ക്ക് സ്വാഭാവികമായിത്തന്നെ വഴുതിവീഴും.

ദിനം മുഴുവന്‍ വിശ്രമമില്ലാതെ അധ്വാനിച്ചിട്ട് രാത്രി ഡ്രൈവിംഗ് വീലിനു പുറകില്‍ ഇരിക്കുമ്ബോള്‍ ഓര്‍ക്കുക, താന്‍ മാത്രമല്ല കൂടെ യാത്ര ചെയ്യുന്നവര്‍ക്കും ജീവനു ഭീഷണിയാകുന്ന പ്രവൃത്തിയാണ് അതെന്ന്. രാത്രി മാത്രമല്ല പകലും ഉറക്കം മൂലമുണ്ടാവുന്ന അപകടം ഉണ്ടായേക്കാം.

ഉറക്കത്തിന്റെ ആലസ്യമുണ്ടായാല്‍ വാഹനം ഒതുക്കി നിറുത്തി അര മണിക്കൂറെങ്കിലും ഉറങ്ങണം. അതിനുശേഷം നന്നായി മുഖം കഴുകി യാത്ര തുടരണം.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                   Follow this link to join  WhatsApp group
https://chat.whatsapp.com/J0k00badfi0JK1dmjkDcGj


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0