കത്തോലിക്ക കോൺഗ്രസിന്റെ യുവജന വിഭാഗമായ യൂത്ത് കൗൺസിൽ മലബാർ റീജിയന്റെ ടോപ്പ് ലീഡേഴ്സ് മീറ്റ് നടത്തി.
തലശ്ശേരി, താമരശ്ശേരി, മാനന്തവാടി രൂപത കമ്മിറ്റികളുടെ കീഴിലുള്ള യുവജന നേതാക്കളാണ് ഇന്ന് തലശ്ശേരിയിൽ സമ്മേളിച്ചത്. ഗ്ലോബൽ ഡയറക്ടർ ഡോക്ടർ ഫിലിപ്പ് കവിയിൽ യോഗം ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ ശബ്ദമില്ലാത്തവന്റെ ശബ്ദമായി മാറിക്കൊണ്ട്, അസംഘടിതരായ കർഷകരുടെ ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി നിലകൊണ്ട്, ഭരണകൂട ഭീകരതയ്ക്കെതിരെ സധൈര്യം പോരാടുന്ന കത്തോലിക്കാ കോൺഗ്രസിന്റെ ശക്തിയാണ് യൂത്ത് കൗൺസിൽ എന്ന് ഫാദർ കവിയിൽ പ്രസ്താവിച്ചു. സർക്കാരുകളുടെ ജനദ്രോഹപരമായ നീക്കങ്ങൾക്കെതിരെ പ്രതികരിക്കുവാൻ ജനപ്രതിനിധികൾ മടിച്ചു നിൽക്കുമ്പോൾ പൗരാവകാശങ്ങൾ ഉയർത്തിപ്പിടിക്കുവാനും മുൻപിൽ നിന്ന് പോരാടുവാനും കരുത്തുറ്റ നേതൃത്വത്തെ വാർത്തെടുക്കുവാൻ കത്തോലിക്ക യൂത്ത് കൗൺസിലിനു സാധിക്കുമെന്നു തലശ്ശേരി അതിരൂപത യുവജന ഡയറക്ടർ ഫാദർ അഖിൽ മുക്കുഴി ആശംസ പ്രസംഗത്തിൽ പറഞ്ഞു.
വനം വകുപ്പിന്റെ നേതൃത്വത്തിൽ കേരള സർക്കാർ വിഭാവനം ചെയ്യുന്ന കർഷക ദ്രോഹ നിലപാടുകൾക്കെതിരെയും കരി നിയമങ്ങൾക്കെതിരെയും ഇന്നാട്ടിലെ പൗരന്മാരെ ബോധവൽക്കരിക്കുവാനും വേണ്ടിവന്നാൽ പ്രതിഷേധ പ്രക്ഷോഭങ്ങൾ സംസ്ഥാനവ്യാപകമായി നടത്തുവാനും യൂത്ത് കൗൺസിൽ തീരുമാനിച്ചു. കേരളത്തിന്റെ സാമൂഹിക സാംസ്കാരിക മേഖലകളിൽ മൂല്യബോധത്തോടെ പുതിയൊരു ദിശാബോധം നൽകുവാൻ യുവ നേതാക്കൾക്ക് സാധിക്കട്ടെ എന്ന് ഇന്നത്തെ നേതൃയോഗം ആശംസിച്ചു.
യൂത്ത് കൗൺസിലിന്റെ ജനറൽ കോഡിനേറ്റർ സിജോ എലന്തൂർ അധ്യക്ഷനായിരുന്നു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോക്ടർ ജോസുകുട്ടി ജെ ഒഴുകയിൽ, ഗ്ലോബൽ ട്രഷറർ അഡ്വക്കേറ്റ് ടോണി പുഞ്ചകുന്നേൽ, തലശ്ശേരി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, ട്രീസ ലിസ് ബാസ്റ്റ്യൻ, ജോയ്സ് മേരി, സിജോ കണ്ണേഴത്ത്, ഷിജോ ഇടയാടി, അബി മാത്യൂസ് കാഞ്ഞിരപ്പാറ, എബിൻ കുമ്പുക്കൽ, രാജീവ് കണിയാന്തറ എന്നിവർ പ്രസംഗിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m