തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ കുറയ്ക്കാനുള്ള കര്‍മ്മ പരിപാടികള്‍ തയ്യാറാക്കാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം വിളിച്ച യോഗം ഇന്ന്.
ഉച്ചയ്ക്ക് ഒരു മണിക്ക് ഓണ്‍ലൈന്‍ ആയിട്ടാണ് യോഗം. ജില്ലാ പൊലീസ് മേധാവിമാര്‍, റെയ്ഞ്ച് ഡിഐജിമാര്‍, ഐജിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും. റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ ഗതാഗതവകുപ്പുമായി ചേര്‍ന്ന് രാത്രിയും പകലും പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
വാഹനപരിശോധനയും, മദ്യപിച്ചുള്ള വാഹനമോടിക്കുന്നതും തടയാന്‍ പ്രത്യേക കോമ്ബിംഗ് ഓപ്പറേഷന്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. റോഡപകടങ്ങളും മരണങ്ങളും ഉയരുന്ന സാഹചര്യത്തില്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറും നാളെ ഉന്നതലയോഗം വിളിച്ചിട്ടുണ്ട്. നാളെ വൈകീട്ട് നാലിന് നടക്കുന്ന യോഗത്തില്‍ പൊലീസ്, മോട്ടോര്‍വാഹന, പൊതുമരാമത്ത് വകുപ്പുകള്‍, ദേശീയപാത അതോറിട്ടി, കെഎസ്‌ഇബി, റോഡ് സുരക്ഷാ വിഭാഗം എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥര്‍ സംബന്ധിക്കും.
അപകട മേഖല കുറയ്ക്കാനുള്ള നടപടി സ്വീകരിക്കാന്‍ ദേശീയ പാത അതോറിറ്റിയോട് ആവശ്യപ്പെടും. അതേസമയം, പാലക്കാട് പനയമ്ബാടത്തെ അപകടത്തില്‍ സംയുക്ത സുരക്ഷ പരിശോധനയുടെ റിപ്പോര്‍ട്ട് ഇന്ന് ജില്ലാ കലക്ടര്‍ക്ക് കൈമാറും. പനയമ്ബാടത്ത് സ്ഥിരം മീഡിയന്‍, ചുവന്ന സിഗ്‌നല്‍ ഫ്‌ളാഷ് ലൈറ്റുകള്‍, വേഗത കുറയ്ക്കാന്‍ ബാരിയര്‍ റിമ്ബിള്‍ സ്ട്രിപ്പ്, റോഡ് സ്റ്റഡ്, റോഡില്‍ മിനുസം മാറ്റി പരുക്കനാക്കുക തുടങ്ങിയവയാണ് പ്രധാന നിര്‍ദേശം. ഗതാഗത മന്ത്രി സ്ഥലം സന്ദര്‍ശിച്ചശേഷം നല്‍കിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m