യഥാർത്ഥ മതേതരത്വം പ്രോത്സാഹിപ്പിക്കപ്പെടണമെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ.
ഫ്രഞ്ചു ദ്വീപായ കോസിൻറെ തലസ്ഥാനമായ അജക്സിയോയിലെ ഫ്രാൻസീസ് പാപ്പായുടെ ഏകദിന സന്ദർശന വേളയിൽ, “മദ്ധ്യധരണിയിലെ ജനപ്രിയ മതാത്മകത” എന്ന ശീർഷകത്തിൽ നടന്നുവരുന്ന സമ്മേളനത്തിൽ സംബന്ധിക്കുന്നവരുമായി കൂടിക്കാഴ്ച്ച നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെഡിറ്ററേനിയൻ സമുദ്രത്താൽ തഴുകപ്പെട്ട പ്രദേശങ്ങൾ, ചരിത്രത്തിന്റെ ഭാഗമാണെന്നും, അവ ഗണ്യമായ വികസനം കൈവരിച്ച നിരവധി നാഗരികതകളുടെ കളിത്തൊട്ടിലായി മാറുകയും ചെയ്തുവെന്ന മുഖവുരയോടെയാണ് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. പൌരാണികവും, ഗ്രീക്ക്, ലത്തീൻ സാഹിത്യങ്ങളിൽ ഇടം പിടിച്ച കഥകളുടെയും, ഐതീഹ്യങ്ങളുടെയും അനുയോജ്യമായ പശ്ചാത്തലമായി മാറുവാനും ഈ നാടുകൾക്കു സാധിച്ചുവെന്നതും പാപ്പാ എടുത്തു പറഞ്ഞു. മതാന്തരമായ സഹോദര്യമനോഭാവം ഊട്ടിയുറപ്പിക്കുവാനും, മെഡിറ്ററേനിയനും സമീപ പൗരസ്ത്യദേശത്തിനും ഇടയിൽ സാധിച്ചുവെന്നതും ഏറെ പ്രാധാന്യമർഹിക്കുന്നുവെന്ന് പരിശുദ്ധ പിതാവ് ചൂണ്ടിക്കാണിച്ചു.