നാം പോകുന്നിടത്തെല്ലാം സഭ എല്ലാവർക്കും ഒരു വാസസ്ഥലമാണെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.
'തഹനാൻ' എന്ന പേരിൽ സ്‌പെയിനിൽ പ്രവർത്തിക്കുന്ന ഫിലിപ്പൈൻ സമൂഹത്തിന്റെ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
തഹനാൻ എന്ന ഫിലിപ്പൈൻ ഭാഷയിലുള്ള വാക്കിന്റെയർത്ഥം, വാസസ്ഥലം എന്നാണ്. ഈ വാക്കിന്റെ പ്രാധാന്യത്തെ അനുസ്മരിപ്പിച്ചുകൊണ്ട്, നാം പോകുന്നിടത്തെല്ലാം സഭ എല്ലാവർക്കും ഒരു വാസസ്ഥലമാണെന്നു പാപ്പാ തന്റെ സന്ദേശത്തിൽ അടിവരയിട്ടു പറഞ്ഞു. വിശുദ്ധ പത്രോസിന്റെ ഭവനത്തിലേക്കും സഭയുടെ ഭവനത്തിലേക്കും സമൂഹാംഗങ്ങളെ ക്ഷണിക്കുന്നതിൽ തനിക്കുള്ള അതിയായ സന്തോഷവും പാപ്പാ കൂട്ടിച്ചേർത്തു.
മാദ്രിദിലെ പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള ഇടവകയിൽ സ്ഥിതി ചെയ്യുന്ന സമൂഹത്തിന്റെ ആസ്ഥാനത്തെ പറ്റി ചിന്തിക്കുമ്പോൾ, ഈ ഒരു ഭവനം കണ്ടെത്തുവാൻ സാധിക്കാതെ നിരവധി ബുദ്ധിമുട്ടുകളും, തെറ്റിദ്ധാരണകളും അനുഭവിക്കുന്ന കുടിയേറ്റക്കാരെക്കുറിച്ചു താൻ ഓർക്കുന്നുവെന്നു പാപ്പാ പറഞ്ഞു. മുള്ളുകൾ ഏറെ നിറഞ്ഞ ആ വഴിയിൽ പ്രത്യാശ നഷ്ടപ്പെടാതിരിക്കാനും പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിലും, പിന്തുണയിലും ആശ്രയിക്കുവാനും പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0