ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെ കിഴക്കന്‍ വോള്‍ട്ട മേഖലയിലെ എന്‍ക്വാന്റയില്‍ സേവനം ചെയ്യുന്ന മലയാളി പുരോഹിതൻ ഉൾപ്പെടെയുള്ള മൂന്ന് ഇന്ത്യൻ വൈദികർക്ക് നേരെ ക്രൂരമായ ആക്രമണം.
ബുള്‍ഡോസര്‍ ഇന്ധനം നിറക്കുവാന്‍ പെട്രോള്‍ പമ്പില്‍ എത്തിച്ചപ്പോഴാണ് ഫ്രാന്‍സിസ്കന്‍ കപ്പൂച്ചിന്‍ വൈദികരായ ഫാ. റോബിൻസൺ മെൽക്കിസ്, ഫാ. ഹെൻറി ജേക്കബ്, ഫാ. മാർട്ടിൻ ജോർജ് എന്നിവരെ അക്രമിച്ചത്.
ഇതിൽ ഫാ. റോബിൻസൺ മെൽക്കിസ് മരിയൻ സൈന്യം വേൾഡ് മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന എല്ലാ മിഷൻ പ്രവർത്തനങ്ങളിലും സജീവ പങ്കാളികൂടിയാണ്.
2005 മുതല്‍ ഘാനയില്‍ മിഷണറി പ്രവര്‍ത്തനം നടത്തിവരുന്ന ഈ വൈദികര്‍ ഓറ്റി റിജിയനിലെ ചൈയ്‌സു എന്ന സ്ഥലത്തെ പാസായിലെ st.മൈക്കിൾസ് കത്തോലിക്ക് ഇടവകയിൽ സേവനം ചെയ്യുകയാണ്.
താമസ സ്ഥലത്തുനിന്ന് ഏകദേശം 35km അകലെ ഫോര്‍മേഷന്‍ ഭവനം പണിയുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ബുള്‍ഡോസര്‍ വാടകക്കെടുത്തത് പോകുന്ന വഴിക്കായിരുന്നു അജ്ഞാതരായ എട്ടുപേർ അടങ്ങുന്ന സംഘം ബുള്‍ഡോസര്‍ മോഷ്ടിച്ചു എന്ന് ആരോപിച്ച് ആക്രമിച്ചത്.
ഏതാണ്ട് അരമണിക്കൂറോളം നീണ്ട ആക്രമണത്തിനു ശേഷം ബുള്‍ഡോസറുമായി സംഘം കടന്നു കളഞ്ഞു.
തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും ആവശ്യമായ ചികിത്സ നല്‍കുകയുമായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് ഫാ. Fr. ഹെൻറി ജേക്കപ്പിന്റെ ഒരു ചെവിയുടെ ഇയർഡ്രമ്മിന് സാരമായി പരിക്കേൽക്കുകയും കേള്‍വിക്ക് ഭാഗികമായ തകരാറ് സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. സംഭവത്തേത്തുടര്‍ന്ന് സുന്യാനി മെത്രാനും, ഘാന മെത്രാന്‍ സമിതിയുടെ പ്രസിഡന്റുമായ ബിഷപ്പ് മാത്യു ക്വാസി ഗ്യാംഫിയുമായി ഘാന പോലീസ് മേധാവിയെ ബന്ധപ്പെട്ടു. എല്ലാം പിന്തുണകളും പോലീസ് ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്യുകയും സംഭവത്തേക്കുറിച്ച് അന്വേഷിക്കുമെന്നും, അക്രമികളെ അധികം താമസിയാതെ തന്നെ നിയമത്തിന്റെ മുന്നില്‍ക്കൊണ്ടുവരുമെന്നും ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.
കൂടാതെ , എൻക്വാണ്ട-സൗത്ത് മണ്ഡലത്തിലെ നാഷണൽ ഡെമോക്രാറ്റിക് കോൺഗ്രസ് (എന്‍.ഡി.സി) ബ്രാഞ്ച് നേതൃത്വം മര്‍ദ്ദനത്തിനിരയായ വൈദികരോടും, രൂപതയോടും ക്ഷമാപണം നടത്തിയിട്ടുണ്ട്.