marianvibes
marianvibes
Thursday, 19 Dec 2024 00:00 am
marianvibes

marianvibes

കോട്ടയം: നീണ്ട ഇടവേളയ്ക്കു ശേഷം കേന്ദ്രസർക്കാരിന്റെ ഭാരത് അരി വീണ്ടും കേരളത്തിലെ വിപണിയിലെത്തി. ഒപ്പം വൻകിട ധാന്യപ്പൊടി കമ്പനികള്‍ക്ക് ഉയർന്ന അളവില്‍ ഗോതമ്പും ലഭ്യമാക്കുന്നു.

തുടക്കത്തില്‍ തൃശ്ശൂർ, പാലക്കാട്, ആലുവ എന്നിവിടങ്ങളിലാണ് അരി എത്തിച്ചത്. വൻവിലക്കുറവുണ്ട്. 

ഈ വർഷം ആദ്യം കിലോയ്ക്ക് 29 രൂപയ്ക്ക് വിറ്റിരുന്ന അരി ഇപ്പോള്‍ 22 രൂപയ്ക്കാണ് വില്‍ക്കുന്നത്. മുൻപത്തെപ്പോലെ അഞ്ചുകിലോ, 10 കിലോ പായ്ക്കറ്റുകളായാണ് വില്‍പ്പന. പുഴുക്കലരിയാണിത്. ഓരോ ജങ്ഷനിലും വണ്ടിയില്‍ അരിയെത്തിച്ചാണ് വില്‍ക്കുന്നത്. നിലവില്‍ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ എത്ര ചാക്ക് അരി വേണമെങ്കിലും വാങ്ങാം. സഹകരണ സ്ഥാപനമായ എൻ.സി.സി.എഫിലൂടെയാണ് വില്‍പ്പന. 

ആദ്യഘട്ടത്തില്‍ കേരളത്തില്‍ ഗോതമ്പ് വില്‍പ്പനയ്ക്ക് എത്തിയിരുന്നില്ല. ഇക്കുറി വൻകിട കമ്പനികള്‍ക്ക് ക്വട്ടേഷൻ നല്‍കി ഗോതമ്പ് വാങ്ങാൻ അവസരമുണ്ട്. ഓണ്‍ലൈൻ പ്ളാറ്റ്ഫോമായ 'വാല്യുജങ്ഷനി'ല്‍ രജിസ്റ്റർ ചെയ്തു വേണം ടെൻഡറില്‍ പങ്കെടുക്കാൻ. എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് രണ്ടുവരെ സൈറ്റില്‍ രജിസ്റ്റർ ചെയ്ത് ടെൻഡറില്‍ പങ്കെടുക്കാം.

അളവിന്റെ കാര്യത്തില്‍ എഫ്.സി.ഐ.യാണ് അന്തിമ തീരുമാനമെടുക്കുക. എങ്കിലും ഒരു കമ്പനിക്ക് കുറഞ്ഞത് ഒരു ടണ്‍ മുതല്‍ 10 ടണ്‍വരെ ഗോതമ്പ് വാങ്ങാൻ അവസരമുണ്ട്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഗോതമ്പ് വിലയില്‍ നേരിയ വ്യത്യാസമുണ്ടാവും. 25.76 മുതല്‍ 26.80 വരെയാണ് വിവിധ ജില്ലകളിലെ വില വ്യത്യാസങ്ങള്‍.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m