കാന്‍സര്‍ പ്രതിരോധ വാക്‌സീന്‍ വികസിപ്പിച്ചെടുത്ത് റഷ്യ. 2025ല്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് റഷ്യന്‍ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള റേഡിയോളജി മെഡിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ ജനറല്‍ ഡയറക്ടര്‍ ആന്‍ഡ്രേ കാപ്രിന്‍ അറിയിച്ചു.
കാന്‍സര്‍ വാക്‌സിനുകള്‍ ഉടന്‍ വികസിപ്പിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ നേരത്തെ അറിയിച്ചിരുന്നു.
വാക്‌സിന്‍ ട്യൂമര്‍ വികസനത്തെയും കാന്‍സര്‍ സെല്ലുകളുടെ വ്യാപനത്തെയും തടയുന്നതായി പ്രീ ക്ലിനിക്കല്‍ ട്രയലുകളില്‍ കണ്ടെത്തിയെന്ന് ഗമാലിയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി ഡയറക്ടര്‍ അലക്‌സാണ്ടര്‍ ജിന്റ്‌സ്ബര്‍ഗ് പറഞ്ഞു.
പൊതുജനങ്ങള്‍ക്ക് നേരിട്ട് നല്‍കാതെ, കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കായാണ് വാക്‌സിന്‍ ഉപയോഗിക്കുകയെന്നാണ് റിപ്പോര്‍ട്ട്. കാന്‍സര്‍ വാക്‌സിന്റെ പേര് ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ റഷ്യ പുറത്തുവിട്ടിട്ടില്ല. റഷ്യയിൽ കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ ഇടപെടല്‍ എന്നാണ് റിപ്പോര്‍ട്ട്.
വാക്‌സിനുകളുടെ രൂപഘടന കണ്ടെത്തുന്നതിനുള്ള നീണ്ട പ്രക്രിയ ആധുനിക സങ്കേതികവിദ്യയുടെ ഉപയോഗത്തോടെ ഒരു മണിക്കൂറില്‍ താഴെയായി ചുരുങ്ങിയെന്നും റഷ്യന്‍ വാക്‌സിന്‍ പദ്ധതികളുടെ മേധാവി അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m