marianvibes
marianvibes
Thursday, 19 Dec 2024 00:00 am
marianvibes

marianvibes

ജൂബിലി വർഷം, വീണ്ടെടുപ്പിന്റെയും, പുനർജന്മത്തിന്റെയും അവസരമെന്ന്‌ ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.

ഇറ്റാലിയൻ ദിനപത്രമായ 'ഇൽ മെസ്സജേരോ'യിൽ ആണ് പാപ്പായുടെ ചിന്തകൾ പ്രസിദ്ധീകരിച്ചത്. പഴയനിയമത്തിൽ ആഘോഷിക്കപെട്ട ജൂബിലി വർഷത്തിന്റെ പ്രതീകാത്മക സ്വഭാവമുള്ള തിരഞ്ഞെടുപ്പുകൾ ഇന്നും ഏറെ പ്രസക്തമാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി. നാം ആയിരിക്കുന്ന ദേശം ദൈവത്തിന്റേതാണെന്നും, അതിനെ ഏറെ വിലമതിക്കണമെന്നും അസമത്വങ്ങൾക്കും, അനീതികൾക്കുമെതിരെ പ്രതികരിക്കുവാനും ജൂബിലി വർഷം ആഹ്വാനം ചെയ്യുന്നതായും പാപ്പാ പറയുന്നു. എല്ലാ അടിമത്തത്തിൽ നിന്നും മോചിപ്പിക്കാനും അന്ധരുടെ കണ്ണുകൾ തുറക്കാനും അടിച്ചമർത്തപ്പെട്ടവരെ സ്വതന്ത്രരാക്കാനുമായി ഈ ഭൂമിയിലേക്ക് കടന്നുവന്ന യേശു, പ്രതീക്ഷകളാൽ അടയാളപ്പെടുത്തിയ ഒരു യാത്രയ്ക്കുവേണ്ടിയാണ് ഈ ജൂബിലി വർഷം  നമ്മെ ക്ഷണിക്കുന്നതെന്നും പാപ്പാ പറഞ്ഞു. ദൈവത്തെയും, മറ്റുള്ളവരെയും  കാണാനും കർത്താവിനെ കണ്ടുമുട്ടിയതിൻ്റെ സന്തോഷം പുനരുജ്ജീവിപ്പിക്കാനും അങ്ങനെ പ്രത്യാശയുടെ അടയാളത്തിൽ ജീവിതയാത്ര പുനരാരംഭിക്കാനും പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്യുന്നു.
ക്രിസ്സ്തുമസ് രാത്രിയിൽ തുറക്കുന്ന വിശുദ്ധ വാതിൽ, ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിലൂടെ നമുക്ക് വാഗ്ദാനം ചെയ്യുന്ന ആ പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള ഒരു പാത രൂപപ്പെടുത്തട്ടെയെന്നും പാപ്പാ ആശംസിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m