തിരുവനന്തപുരം: കൊച്ചുവേളി മംഗളൂരു സ്‌പെഷല്‍ ട്രെയിന്‍ റദ്ദാക്കി റെയില്‍വേ. കൊച്ചുവേളിയിലേക്കുള്ള സര്‍വിസ് 26, 28 തീയതികളിലും മംഗളൂരുവിലേക്കുള്ള സര്‍വീസ് 27, 29 തീയതികളിലുമാണ് റദ്ദാക്കിയത്.
ക്രിസ്മസ്, പുതുവത്സര സമയത്തുള്ള റെയില്‍വേയുടെ നടപടി യാത്രക്കാര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.
മംഗളൂരുവില്‍നിന്ന് വ്യാഴം, ശനി ദിവസങ്ങളിലും കൊച്ചുവേളിയില്‍നിന്നു വെള്ളി, ഞായര്‍ ദിവസങ്ങളിലുമാണ് ട്രെയിന്‍ സര്‍വീസ് നടത്തിയിരുന്നത്. വൈകിട്ട് 5.30ന് മാവേലിയും 6.15ന് മലബാറും പോയി കഴിഞ്ഞാല്‍ മംഗളൂരുവില്‍ നിന്നു കേരളത്തിലേക്കു ട്രെയിനില്ലെന്ന പ്രശ്‌നത്തിന് പരിഹാരമായിരുന്നു രാത്രി 7.30ന് പുറപ്പെട്ടിരുന്ന സ്‌പെഷല്‍ ട്രെയിന്‍. ജനപ്രിയമായതോടെ പ്രതിദിന സര്‍വീസാക്കണമെന്ന് ആവശ്യം ഉയരുന്നതിനിടെയാണ് നടപടി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m