marianvibes
marianvibes
Friday, 20 Dec 2024 00:00 am
marianvibes

marianvibes

 ക്രൈസ്തവർ പരിപാവനമായി കാണുന്ന  ദൈവപുത്രന്റെ  തിരുപ്പിറവിയെ  കേവലം ജഡിഗ താല്പര്യങ്ങളോട് ഉപമിച്ചുകൊണ്ടുള്ള നെറ്റ്ഫ്ലിക്സിന്റെ ക്രിസ്തുമസ് സിനിമ വിവാദത്തില്‍. 


ഡിസംബര്‍ 4 മുതല്‍ നെറ്റ്ഫ്ലിക്സില്‍ ലഭ്യമായ “ദാറ്റ് ക്രിസ്തുമസ്” എന്ന ആനിമേറ്റഡ് സിനിമയാണ് വിവാദത്തിലായിരിക്കുന്നത്. 2003-ല്‍ ഇറങ്ങിയ ‘ലവ് ആക്ച്വലി’ എന്ന സിനിമയുടെ സംവിധായകനായ റിച്ചാര്‍ഡ് കുര്‍ട്ടിസിന്റെ കുട്ടികളുടെ പുസ്തക പരമ്പരയെ ആസ്പദമാക്കി നിര്‍മ്മിച്ചതാണ് ഈ സിനിമ. സിനിമയില്‍ കുട്ടികള്‍ അവതരിപ്പിച്ച തിരുപ്പിറവിയുടെ ദൃശ്യാവിഷ്കാര രംഗത്ത് യേശുക്രിസ്തു ഭ്രൂണഹത്യയെ പിന്തുണക്കുന്നു എന്ന് പറഞ്ഞ് വിവാദത്തിലായിട്ടുള്ള പോപ്‌ ഗായിക മഡോണയുടെ ഗാനശകലം ഉള്‍പ്പെടുത്തിയിട്ടുള്ളതു ഉള്‍പ്പെടെ സംഭാഷണങ്ങളും ദൃശ്യങ്ങളും സിനിമയെ വിവാദത്തിലാഴ്ത്തിയിരിക്കുകയാണ്.

നിരവധി പേരാണ് ഈ സിനിമക്കെതിരെരംഗത്ത് വന്നിരിക്കുന്നത്. ബെര്‍ണാഡെറ്റെ എന്ന കൗമാരക്കാരിയുടെ നേതൃത്വത്തില്‍ ഒരു സംഘം സ്കൂള്‍ കുട്ടികള്‍ യേശുവിന്റെ ജനനത്തെ ദൃശ്യാവിഷ്കരിക്കുമ്പോള്‍ തിരുപ്പിറവിയെക്കുറിച്ചുള്ള ബൈബിള്‍ കഥയിലൊരു പുനരെഴുത്ത് നടത്തുകയാണെന്ന് പറയുന്ന വിവാദ രംഗത്തോടെയാണ് ദൃശ്യാവിഷ്കാരം ആരംഭിക്കുന്നത്. യേശുക്രിസ്തുവിനെ ‘കൂള്‍ ഡൂഡ്’ എന്ന വിശേഷണം നല്‍കി തിരുപിറവി ദൃശ്യാവിഷ്കാരത്തിലുടനീളം ക്രിസ്തുമസിന്റെ യഥാര്‍ത്ഥ സന്ദേശത്തിന്റെ അവഹേളനമാണ് നിറഞ്ഞുനില്‍ക്കുന്നത്.

യേശുവിന്റെ താടിയും നീണ്ട മുടിയും പരാമര്‍ശിച്ചുകൊണ്ട് യേശുവിനെ ഒരു പരിഷ്കാരിയാണെന്നും സിനിമയില്‍ ആക്ഷേപിക്കുന്നു. വര്‍ഷാവര്‍ഷം വിരസമായ ക്രിസ്തുമസ് സംഭവക്കഥ അവതരിപ്പിക്കുന്നതില്‍ യേശുവിന് താല്‍പര്യമുണ്ടാവില്ലല്ലോ? എന്ന് കാണികളോട് ചോദിക്കുന്ന ബെര്‍ണാഡെറ്റെ - പോപ്‌ ഗാനങ്ങളും, കാലാവസ്ഥ വ്യതിയാനത്തേക്കുറിച്ചുള്ള കാര്യങ്ങളും ഉള്‍പ്പെടുന്ന ഒരു വൈവിധ്യമാര്‍ന്ന സാംസ്കാരിക ആഘോഷമാണ് യേശുവിന് ഇഷ്ടമാകുക എന്നും പറയുന്നുണ്ട്. ആട്ടിടയന്‍മാരെ ആടുമേക്കുന്നതിന് പകരം പച്ചക്കറി കൃഷിക്കാരായി ചിത്രീകരിച്ചതിന് പുറമേ, ബൈബിളില്‍ പറഞ്ഞിരിക്കുന്നതിന് വിരുദ്ധമായി യേശുവിനെ കണ്ടു വണങ്ങുവാന്‍ എത്തുന്ന മൂന്ന് ജ്ഞാനികളെ പുരുഷന്‍മാര്‍ക്ക് പകരം സ്ത്രീകളായിട്ടുമാണ് ചിത്രീകരിച്ചിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                              Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0